കാത്തിരിപ്പുകൾക്കും പ്രതീക്ഷകളുടെയും അവസാനം എങ്ങനെ ആയിരിക്കും എന്നത് എന്നും ചിന്തയിൽ ഉണ്ടായിരുന്നതാണ് , സർവ്വവും ശുഭമാകുന്ന ദിനം. ആ ദിനം വന്നെത്തിയിരിക്കുകയാണ് . ഇന്നിൽ അവർ ശാന്തരാണ് , മനസ്സിൽ സമാധാനം അലയടിക്കുന്നു . അവസാനമായി പറയുന്ന വാക്ക് എന്താകണം എന്നത് , ആവോ അത്രത്തോളം അറിവ് എന്നിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് , ഞാൻ സന്തോഷവാനാണ് , ആരേയും ദീർഘ കാലത്തേക്ക് വേദനിപ്പിക്കേണ്ടി വന്നില്ല എന്നതിൽ . ഓർമ്മകൾ അത് മണ്ണിൽ ലയിക്കും , ക്ഷണ നേരം കൊണ്ട് ഇല്ലാതെ ആകുന്നതാണ് .
നന്മകൾ ഉണ്ടാകണം എന്നെ ആഗ്രഹിച്ചിട്ടുള്ളു , ഉണ്ടാവുക തന്നെ ചെയ്യും , ഒരിക്കലും കാണേണ്ടി വരാത്തവർക്കായി കരുതിവെച്ച വാക്ക് , ഒക്കെയും പ്രിയമായതിനാൽ ആണ് .
നന്ദി ഒപ്പം മാപ്പും അപേക്ഷിക്കുന്നു . കഴിഞ്ഞ കാലങ്ങളെ മറക്കുക…..