അവളുടെ കണ്ണുകൾ അത്രമേൽ എന്നെ ആകൃഷ്ടനാക്കിയിരുന്നു . അവളുടെ വാക്കുകൾ എന്നെ അതിജീവിക്കാൻ പ്രേരിപ്പിച്ചിരുന്നു . വെറുത്ത് തുടങ്ങിയ തുടർ ജീവിതത്തിന് പ്രേരണ ആയതും അവൾ തന്നെ .
അവൾ , മനസ്സിലെ ദേവതാ സങ്കൽപ്പങ്ങൾക്ക് ഇന്നും എന്നും തെളിയുന്ന രൂപം അത് മാത്രമാണ് . ദീപാരാധനയിൽ നട തുറന്ന് വിളക്കിന്റെ പ്രഭയിൽ വിളങ്ങുന്ന ദേവീ രൂപം പോലെ അവൾ എന്നും എന്റെ മനസ്സിന്റെ ശ്രീകോവിലിൽ വിളങ്ങുന്നു . ഒരുപമ അല്ല എങ്കിലും എന്നും ആരാധനയോടെ ഞാൻ മനസ്സിൽ കാക്കുന്നു ആ രൂപം .
അവൾ 2