Mood Quotes

അവൾ ഭാഗം 3

അന്നൊരു പ്രഭാതം , അത്ര പരിചിതമല്ലാത്ത ഒരു നമ്പറിൽ നിന്നൊരു വിളി , സാധാരണ കസ്റ്റമർ കെയർ നിന്ന് മാത്രം വിളി വരുന്ന എന്റെ നമ്പറിലേക്ക് അത്തരത്തിൽ ഒരു കാൾ തീർത്തും പ്രതീക്ഷക്ക് അപ്പുറം ആയിരുന്നു . വിളികൾ തീർത്തും ഇല്ലാത്തതിനാൽ തന്നെ റീചാർജ് ചെയ്യാൻ വേണ്ടിയാണ് സ്വിച്ച് ഓൺ ചെയ്യുന്നത് എന്ന് പറഞ്ഞാലും തെറ്റില്ല ! കാൾ എടുക്കുമ്പോൾ ആ ശബ്ദം എന്റെ കാതിനെ കീഴടക്കിയിരുന്നിരിക്കണം . ആദ്യത്തെ കുറെ ഭാഗങ്ങൾ ഒന്നും വ്യെക്തമായി ഓർമ്മയില്ല തന്നെ ! വിളിച്ച പാടെ ഒരാൾ നമ്മളെ ആദ്യ വരി മുതൽ എന്നെ മോട്ടിവേറ്റ് ചെയ്യാൻ സംസാരിക്കണം എങ്കിൽ – എന്നിലേക്കുള്ള ദൂരം കുറെ താണ്ടിയിരിക്കുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു . എന്നിലേക്കുള്ള ദൂരം അത് കടം എടുത്ത പ്രയോഗമാണ് എന്നോ അതിനോട് ഒരിഷ്ടം .

ആ വിളി കുറച്ച് നേരം നീണ്ടു . എന്തിനാണ് എന്നോട് ഒരു പരിചയവും ഇല്ലാത്ത ഒരാൾ വിളിച്ച് എന്നെ ഇത്തരത്തിൽ മോട്ടിവേറ്റ് ചെയ്യുന്നത് . അയാൾ എന്നെക്കുറിച്ച് എല്ലാം അറിഞ്ഞിരിക്കുന്നു . ഫേസ്ബുക് എന്ന അരങ്ങിൽ കുറെ എഴുതിയതിൽ നിന്നും വായിച്ചറിഞ്ഞതാകും എന്ന് ഊഹിച്ചു . പിന്നെയും എന്തൊക്കെയോ പറഞ്ഞിരുന്നു .

വല്ലാത്ത ഒരു സംരക്ഷണത്തിന്റെ ഛായ ആ വാക്കുകളിൽ നിഴലിച്ചിരുന്നു . കുറച്ചധികം ദിവസങ്ങൾ അങ്ങനെ കടന്ന് പോയി. പോകെ പോകെ അവൾ ജീവിതത്തിന്റെ ഭാഗമായി മാറുന്നത് ഞാൻ അറിഞ്ഞതേ ഇല്ല …..

ഭാഗം 3

Related posts

ഒരുക്കം..

rahulvallappura

അന്നും ഇന്നും എന്നും മഞ്ഞപ്പടക്കൊപ്പം

rahulvallappura

ഇനിയും എത്രകാലം ആകും മനസ്സിലാക്കാൻ

rahulvallappura