Mood Quotes

ആകെത്തുക ഒന്ന് തന്നെ

ആർക്കും ആരുടെ ജീവിതത്തിലേക്കും ഇടിച്ച് കയറിച്ചെല്ലാം , ഒരുപാട് പ്രതീക്ഷകളും സന്തോഷങ്ങളും നൽകാം , ഒരുനാൾ പിന്തിരിഞ്ഞു നോക്കാതെ ഇറങ്ങി പോകുമ്പോൾ പിന്നിട്ട വഴികളിൽ ആരായിരുന്നുവോ അതാകാൻ മറ്റാർക്കും ആകുകയുമില്ല ! ഇത് കാലം വിധി എഴുതുന്ന ഒന്നല്ല ജീവിതം അത് ചിന്തകൾക്കും തീരുമാനങ്ങൾക്കും വഴിപ്പെട്ട് പോയ ഒന്ന് . ഒരുപാട് കാലം പിന്നെയും എടുക്കും എങ്കിൽ തന്നെ അവർ ജീവിതത്തിലേക്ക് കടന്നു വരികയോ ഒഴിച്ചിട്ട ഇടങ്ങൾ നികത്തപ്പെടുകയോ ചെയ്യില്ല ! അതങ്ങനെ തുടരും ! ജന്മജന്മാന്തങ്ങൾ.. എഴുതിപ്പോയ കാല്പനികത നിറഞ്ഞ പൈങ്കിളിക്കഥകളിൽ നിന്റെ മുഖം ഞാൻ കണ്ടിരുന്നു . അത് തികച്ചും കാല്പനികത നിറഞ്ഞത് മാത്രമായിരുന്നു എന്നത് വൈകി വന്ന വെളിപാട് ! പുതിയ തീരങ്ങൾ തേടി യാത്ര തുടരുമ്പോൾ ആ വഞ്ചി വരുമെന്ന പ്രതീക്ഷയിൽ ജീവൻ തുടിക്കുവോളം കാത്തിരിക്കുന്ന ഒരുപാട് പേർ ഉണ്ടാകും ! അത് ചിലപ്പോൾ ഒക്കെ വഞ്ചിക്കാരന് മനസ്സിലാകുകയും ചെയ്യും . അവസ്ഥകളും അവസ്ഥാന്തരങ്ങളും പലതിൽ നിന്നും പലരെയും അകറ്റുകയോ അടർത്തുകയോ ചെയ്യും . എനിക്ക് മുമ്പിൽ ഉദാഹരങ്ങൾ ഉണ്ട് – എങ്ങനെ ആയിത്തീരും എന്നുള്ളതിന് . അതിനെ കുറിച്ചോർത്ത് വേവലാതിയും ഇല്ല . സന്തോഷം തന്നില്ലെങ്കിലും വേണ്ടില്ല സങ്കടങ്ങൾ നൽകുവാൻ ഇടക്കിടെ ആരുടേയും ജീവിതത്തിലേക്ക് ഇടിച്ച് കയറി ചെല്ലാതെ ഇരിക്കുക !!

[amazon_link asins=’B0793SRQ68,B07459R33K,B01CEE92AI,B079YCQQ5V,B07CTV1FFR,B01CSCBJES,B0761XK3FZ,B078HWTGP1′ template=’ProductGrid’ store=’vallappura-21′ marketplace=’IN’ link_id=’ae5351b7-5e5f-11e8-a213-396fe29daec3′]

Related posts

ഞാൻ

rahulvallappura

വെള്ളപ്പൊക്കത്തിൽ

rahulvallappura

ആ വിളിയിൽ കഴിയും

rahulvallappura