Mood Quotes

ആത്മാർപ്പണം

അങ്ങനെ കടന്ന് പോയ നാളുകൾ – എവിടെ തുടങ്ങിയോ അവിടെ എത്തുന്ന വിചിത്രമായ സഞ്ചാരപാത – ഇനിയും തനിച്ചയെന്ന് പറയുവാൻ ലജ്ജ ആകുന്നു . വിശ്വാസമില്ലാത്ത മനസ്സുകളെ വിശ്വസിപ്പിച്ച് ഒന്നും നേടുവാൻ കഴിയില്ല . കാലം ഇനിയും കടന്നു പോകും എന്റെ ജനനമോ ജീവിതമോ മരണമോ ആ കാലത്തിൽ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുമില്ല . ആയതിനാൽ തന്നെ കുപ്പത്തൊട്ടിയിൽ നിന്നെടുത്തു നല്ല ജീവിതം തരാൻ മനസ്സുകാട്ടിയ പുണ്യത്തോട് കടപ്പാടോടെ ആ കാലത്തിന് മാറ്റങ്ങൾ വരുത്താതെ യാത്ര ആകുന്നു . ഇനിയും ഒടുങ്ങാത്ത വെറുപ്പിൽ – ഒരിക്കൽ മാത്രം നന്മ പറയുന്ന ആ ദിനത്തെ വരവേൽക്കുന്നു . ഈ ഓർമ്മയിലും ആ മുഖം മാത്രം. അത്രമേൽ .

വാക്കുകൾക്ക് തന്നെ ഇടർച്ച വന്നിരിക്കുന്നു .

ഇതി സമാപ്തം 🙏

Related posts

പ്രതീക്ഷ

rahulwordpress

പ്രണയത്തിലാണ്

rahulvallappura

ഈയാമ്പാറ്റകളെ പോലെ പകൽക്കിനാവുകൾ… ചിറക് മുളച്ചതും പറന്ന് തുടങ്ങിയതും ഒക്കെ ഒരു നിമിഷത്തെ തോന്നൽ പോലെ..

rahulvallappura