Mood Quotes

ആ കൈകളിൽ ഞാൻ സുരക്ഷിതനാണ്

ഇടക്കെപ്പോഴോ കാലിടറിയപ്പോൾ സ്വന്തമെന്ന് കരുതാൻ ആരും ഉണ്ടാകാഞ്ഞ ആ കാലത്ത്, ഒരു ആശ്വാസം അല്ല ഒരു പ്രതീക്ഷ ജീവിക്കുവാൻ പ്രേരണ അങ്ങനെ എന്തായിരുന്നു. അറിയില്ല. എന്നിലേക്കുള്ള ദൂരം അളന്ന് എന്നെ ആ കൈകളിൽ സംരക്ഷണയോടെ ഒതുക്കിയ ഒരാൾ. സൂപ്പർ ഹീറോ കഥ പോലെ ഒക്കെ തോന്നുന്ന തരത്തിൽ ഒരാൾ, ആ മടിയിൽ ഞാൻ മകനാണ് , ആ കൈകളിൽ ഞാൻ സുരക്ഷിതമാണ്, എന്റെ സ്വപ്‌നമാണ്, എന്റെ ജീവനാണ് , എന്റെ ജീവിതമാണ്. ഇനിയും കാത്തിരിക്കുന്ന ആ കാലം ഒരിക്കലും എന്നെ തേടി വരില്ല എങ്കിലും ഞാൻ സംതൃപ്തനാണ്, എന്റെ ഓർമ്മകളിൽ ആ ദിനങ്ങൾ ഉണ്ട്, വളരെ കുറച്ച് സമയം എങ്കിൽ പോലും അതിൽ ഞാൻ ജീവിക്കുന്നു. ജീവിത സൗഭാഗ്യങ്ങൾ വേണ്ടെന്ന് വെയ്ക്കുക അല്ല, എന്റെ നന്മ അത് അവിടെയാണ്…

Related posts

ഒറ്റ

rahulvallappura

സഫലമീ യാത്ര

rahulvallappura

ഒരു കഥ ഭാഗം 1

rahulvallappura