ഓർക്കും , അല്ല ചിന്തിക്കും – ഈ പൈങ്കിളി കാൽപ്പനിക ചിന്തകളിൽ നിന്നൊക്കെ മാറി – ഭൗതീകമായ ഇത്തരം കെട്ടുപാടുകളിൽ നിന്നെല്ലാം ഒഴിഞ്ഞു മാറണം എന്ന്. ഇനിയും മാറാത്ത ചിന്തകളിൽ ഇന്നും ഓർമ്മയായി നിറയുന്ന ആ രൂപം അത് കേവലം ഒരു മോഹം മാത്രമായിരുന്നില്ല . ജീവിതത്തെ – ഇത്ര അടുത്തറിഞ് അതെന്താണെന്ന് മനസ്സിലാക്കിയ കുറെ നാളുകൾ . കടപ്പെട്ട് പോയിരിക്കുന്നു . അത് തന്നെയാണ് ഈ കാൽപ്പനിക ചിന്തകളിൽ മടങ്ങിവരും എന്ന ഒരു പ്രതീക്ഷ ഇന്നും , ഉള്ളറകളിൽ എവിടെയോ തളംകെട്ടി നിൽക്കുവാൻ കാരണം . ഇന്നലെകളിൽ ഞാൻ ജീവിച്ചിരുന്നു എന്നും ഇന്ന് ഞാൻ ജീവിക്കുന്നില്ല എന്നും പറയുവാൻ കാരണം – ഇന്നലെകളിൽ എനിക്കൊപ്പം ഉണ്ടായിരുന്നു . ഇന്ന് ഇല്ല എന്നത് തന്നെ … വിഷമം വല്ലാണ്ടെ – മറ്റൊന്നും അല്ല അവിശ്വസിക്കുവോളം മറ്റൊരു ശിക്ഷ എനിക്ക് നേടുവാൻ ഇല്ല ഈ സ്നേഹത്തിന് .
ഇടയ്ക്കിടെ ഈ ചിന്തകൾ