Mood Quotes

ഇനിയും എത്രകാലം ആകും മനസ്സിലാക്കാൻ

പ്രണയം എന്ന വിചിത്ര സത്യത്തെ മനസ്സിന്റെ ഉള്ളറകളിൽ മന്ത്രങ്ങൾ പോലെ തളച്ചിടപ്പെട്ടപ്പോഴും തളരാതെ നിന്നത് എന്റെ ഇഷ്ടങ്ങൾ ഓരോ സ്നേഹ സമ്മാനങ്ങളായി നൽകി തന്നെ ആയിരുന്നു . ദൂരങ്ങളെ പ്രണയിക്കുന്ന കാലത്തും മഹാമാരിയുടെ പേരിൽ ഉള്ളിൽ അടച്ചിടപ്പെട്ടപ്പോഴും ആശ്വാസം ആയതും കരുതലായി തോന്നിയതും അതൊക്കെ തന്നെ. മനസ്സ് വല്ലാത്ത ഒന്ന് തന്നെയാണ് , ഇപ്പോഴും പഴിക്കും ഇനിയും മനസ്സിലാക്കുന്നില്ല എന്ന് . ആവോ ജീവിതം എന്ന പ്രണയത്തേക്കാൾ വിചത്രവും വന്യവുമായ ഈ പ്രയാണത്തിൽ എന്നും വേദനിക്കുവാൻ വിധിക്കപ്പെട്ട , ഒന്നിനെയും ആഗ്രഹിക്കുവാനോ മോഹിക്കുവാനോ അർഹത ഇല്ലാത്ത ഒരുപാട് ജീവിതങ്ങൾ ഉണ്ടെന്നത് ആശ്ചര്യം തെല്ലും ഇല്ലാത്ത സത്യമാണ് , ഇക്കുറി അല്ല എന്നും അവയിൽ ഒരാളായി അവർക്കൊപ്പം. വേദനിക്കുന്നവർക്കൊപ്പം എന്നല്ല . അതിനായി വിധിക്കപ്പെട്ടവർക്ക് ഒപ്പം. ഇനിയും തീരാത്ത ഈ പ്രയാണത്തിൽ അതിജീവനം മറന്ന ഒരു മനസ്സുമായി …..

Related posts

ഒരെഴുത്ത്

rahulvallappura

Day 1 – അറിയാത്ത ഒരിടം

rahulvallappura

ചിന്തകളെ ആഗ്രഹങ്ങൾ തളച്ചിട്ട ഒരു ദിനം

rahulvallappura