ഉറഞ്ഞാടുകയാണ്, തറക്ക് ചുറ്റിലും ഒരു ഭ്രാന്തനെ പോലെ , ഒരു തെളിവിൽ നെറ്റിയിൽ വരച്ച അടയാളം. തറയിലെ തീയിൽ നോക്കി ഉറക്കെ നിലവിളിക്കുന്നു. അസുരവാദ്യം എന്റെ കാതുകളിൽ ഇടതടവില്ലാതെ മുഴങ്ങുന്നു. ആ താളലയത്തിൽ , പാവം പക്ഷികളെ ഉയരങ്ങളിലേക്ക് പറത്തി, അവൾക്കും ദൈവങ്ങൾക്കും ഞാൻ എന്റെ ചോര നൽകി. ഇഴഞ്ഞു വന്ന നാഗത്തെ കൈയിൽ എന്തി എന്തൊക്കെയോ പറഞ്ഞിരുന്നു…
കതുവനൂർ വീരൻ ദൈവം എന്നിൽ ആവേശിച്ച് കോലം കെട്ടിയാടിയ ഒരു രാത്രി..
ചിന്തകളിൽ ഇപ്പോഴും വീരനും ചെമ്മരത്തിയും…