Mood Quotes

ഉത്സവവും കഴിഞ്ഞു കൊടിയും ഇറങ്ങി !

വിചിത്രമായ ചിന്തകളും ജീവിതവും ഒക്കെ ഒരാൾക്ക് മാത്രം സാധിക്കുന്ന ഒന്നെന്ന് പലപ്പോഴും നമ്മെ നോക്കി പലരും പറയാറുണ്ട് ! എന്ത്കൊണ്ട് ഇങ്ങനെ ! ചിന്തിക്കാം , എവിടെയോ തുടങ്ങി എവിടെയോ ചെന്നെത്തുന്ന ഒരു യാത്ര മാത്രം ആണ് ജീവിതം. അതിനപ്പുറം എന്തെങ്കിലും ആയിരിക്കണം എങ്കിൽ ഈ യാത്രയിൽ ഉടനീളം ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഒക്കെ ഇടതടവില്ലാതെ സംഭവിച്ച് കൊണ്ടിരിക്കണം ! സംഭവിച്ചിട്ടുണ്ട് , അല്ല സംഭവിച്ച്കൊണ്ടിരിക്കുന്നു , ആരോടും പറയുന്ന വാക്കുകളിൽ ഉറച്ച് നിൽക്കണം എന്നോ, വാക്ക് മാറുന്നത് ചാവുന്നതിന് തുല്യം എന്നോ പറയേണ്ടതില്ല ! പാലിക്കപ്പെടാത്ത പൊള്ളത്തരങ്ങൾ പലപ്പോഴും മറ്റൊരാളെ അല്ലെങ്കിൽ മറ്റെന്തിനെ എങ്കിലുമോ സാരമായി തന്നെ ബാധിച്ചെന്നിരിക്കും ! അത് നൽകുന്ന പ്രതീക്ഷ, അതിനൊടുവിൽ ഉണ്ടാകുന്ന നിരാശ , ഈ കാലഘട്ടത്തിൻറെ പ്രത്യേകത തന്നെ ആകും അത് ! അതിവേഗം സഞ്ചരിക്കുന്ന അല്ല മാറുന്ന കാലം, അതിൽ എല്ലാവരും എല്ലാകാര്യത്തിലും മാറ്റങ്ങളും , റീപ്ലേസ്‌മെൻറ് കളും ചെയ്തുകൊണ്ടേ ഇരിക്കുന്നു.

കുറെ നാളുകൾക്ക് മുമ്പ് ഞാൻ തികച്ചും അവിചാരിതമായി പരിചയപ്പെട്ട ഒരു വ്യക്തി അയാളുടെ തികച്ചും നിരാശാജനകമായ ജീവിതത്തെ കുറിച്ച് എന്നോട് പങ്കുവെക്കുക ഉണ്ടായി . ജീവിത സാഹചര്യങ്ങൾ എന്ന ഓമനപ്പേരിൽ പലതിനെയും അയാൾ ഒരു ദീർഘനിശ്വാസത്തിൽ ഒതുക്കിയിരുന്നു . സാഹചര്യങ്ങൾ , എല്ലാവർക്കും ഉണ്ടാകും, ഉണ്ട് ! അയാളെക്കുറിച്ചും , അയാളുടെ വരും തലമുറകളെക്കുറിച്ചും ഉള്ള വേവലാതി. എല്ലാവരും അങ്ങനെ ആയിരിക്കാം . പലപ്പോഴും ഇതൊന്നും അറിയുന്നില്ല അല്ലെങ്കിൽ മനസ്സിലാക്കുന്നില്ല എന്നത് എന്റെ ഒരു കുഴപ്പം ആയി തന്നെ തോന്നിയിട്ടുണ്ട് .

ഒടുവിൽ

പാരായജയപ്പെട്ടു

ലൈഫ്‌സ്റ്റൈൽ – ഇത്രത്തോളം നിരാശ തോന്നുന്ന മറ്റൊരു കാരണവും ഉണ്ടായില്ല ! പ്രതീക്ഷകൾ ഒന്നും ഇല്ല ! ആത്ഭുതങ്ങൾക്ക് ഇന്ന് ഇടവും ഇല്ല ! മറ്റെന്തിനോട് ആയിരുന്നെങ്കിലും പൊരുതിയേനെ ! ഒഴിവാകുന്നു ! ശീലം അതാണ് ! ഇതൊരിക്കലും ആരും ഒരു കാരണമായി പറയാതെ ഇരിക്കാൻ വല്ലാണ്ടെ ശ്രമിച്ചിരുന്നു !

സോറി & നന്ദി

Related posts

ഇന്ന് പെയ്ത മഴയിൽ

rahulvallappura

കൊടുങ്ങല്ലൂർ അമ്മയുടെ തിരു സന്നിധിയിൽ

rahulvallappura

വെറും വെറുതെ !

rahulvallappura

Leave a Comment

This site uses Akismet to reduce spam. Learn how your comment data is processed.