ഇത് വരെ ഞാൻ ആരുടേയും ജീവിതത്തിൽ കടന്ന് ചെന്ന് ഒരു അഭിപ്രായ പ്രകടനം നടത്തിയിട്ടില്ല ! ഇക്കുറി ഇത് പറയുന്നത് മറ്റൊന്നും കൊണ്ടല്ല ! ഒരുപാട് ശാപങ്ങൾ നേടിയത് പോലെ ഒരു ജീവിതമാണ് ഇത്രകാലവും ജീവിച്ച് പോന്നത് അതിനാൽ തന്നെ തുടർന്നും ആരുടേയും ജീവിതം ഞാൻ കാരണം തകരാറിൽ ആകാൻ താത്പര്യപ്പെടുന്നില്ല ! തെറ്റായി പോയി എന്നൊരു ചിന്ത ഉണ്ടാകുന്നത് തന്നെ വളരെ നല്ലതാണ് ! ഞാനായി തുടങ്ങിയവ എല്ലാം ഞാൻ ആയി തന്നെ അവസാനിപ്പിച്ചു ! തുടർന്നും ഇതിലേക്കായി സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു . കാരണം ഞാൻ മാത്രം വായ മൂടിക്കെട്ടി ഇരുന്നിട്ട് കാര്യം ഇല്ല എന്ന് ഇതിനാൽ മനസ്സിലാക്കുന്നു എന്നത് തന്നെ ! ഒരു തുറന്ന ചർച്ചക്കോ അല്ലെങ്കിൽ ആരെങ്കിലുമായി ഒരു മത്സര ബുദ്ധിയിൽ പെരുമാറുവാനോ ഞാൻ തയ്യാർ അല്ല ! അതിനുള്ള അറിവും സാഹചര്യങ്ങളും അല്ല എന്റേത് എന്നതാകാം. ഒളിച്ചോടി പോയാലും പിന്തുടരുന്ന ഈ നടപടി അവസാനിപ്പിക്കണം ! ആരുടേയും കണ്ണുനീരിൽ ചവിട്ടി നിന്നിട്ട് നേടുന്ന ഒരു പുഞ്ചിരിക്കും അർത്ഥമില്ല എന്ന് ഞാൻ വിശ്വസിക്കുന്നു !
ഇരുവരോടുമായി ഒരു കാര്യം ! എല്ലാം മനസ്സാണ് ! അതിനെ വികാരങ്ങൾക്ക് അടിപ്പെട്ട ചിന്തകളിലേക്ക് നയിക്കാതെ ഇരിക്കുക ! ഇവിടെ ആർക്കും മറ്റൊരാളുടെ സന്തോഷത്തിനായി ജീവിക്കാൻ കഴിയില്ല ! പ്രത്യേകിച്ചും എന്റേത് ! അറിയാതെ എപ്പോഴോ സംഭവിച്ച ഒരു വാക് പിശകാണ് എല്ലാം ! എൻറെ ചിന്തകളിൽ ഊരിത്തിരിഞ്ഞ ഒരു പാഴ് ചിന്ത ! അതിനെ ഞാൻ അപ്പാടെ പിൻവലിക്കുന്നു ! ഒപ്പം മാപ്പ് അപേക്ഷിക്കുന്നു !
ഒരു ആക്ഷേപ കഥാപാത്രമായി ജീവിക്കുക എന്നത് അത്ര സുഖമുള്ള കാര്യം അല്ല ! അത് നേരിടേണ്ടി വന്ന പല അനുഭവങ്ങളും ഉണ്ടായി ഇതിനോടകം തന്നെ ! അതിനാൽ തന്നെ തുടർന്ന് അങ്ങനെ ഒന്ന് ഉണ്ടാകാതെ എന്നോട് സഹകരിക്കണം എന്ന് അപേക്ഷിക്കുന്നു !
ചെറിയ കാര്യങ്ങളിൽ സന്തോഷിക്കുകയും വളരെ ചെറിയ കാര്യങ്ങളിൽ ദുഃഖിക്കുകയും ചെയ്യുന്ന തികച്ചും കാല്പനികമായ ചിന്തകളിൽ മുഴുകി സ്വപ്നങ്ങൾക്ക് പിന്നാല പൊട്ടിയ പട്ടം പോലെ പായുന്ന ഒരാൾ മാത്രമാണ് ഞാൻ ! ആ വില മാത്രം നൽകാവു എന്നതും അപേക്ഷയാണ് ! മറ്റാരെയും ഞാൻ പഴിക്കുന്നില്ല ! എൻറെ ജീവിതം എന്നത് തികച്ചും എൻറെ വ്യെക്തിപരമായ കാര്യമാണ് ! എല്ലാവര്ക്കും അങ്ങനെ തന്നെ , ആയിരുന്നാലും ആരുടേയും ജീവിതത്തിൽ ഞാൻ ഒന്നിനും ഒരു കാരണമാകാൻ ഞാനില്ല !
ജീവിതം ഒരിക്കലേ ഉള്ളു എന്നത് എൻറെ ചിന്തയല്ല ! എങ്കിലും അങ്ങനെ ആണെങ്കിൽ അത് മറ്റൊരാളെ ചൊല്ലി നശിപ്പിക്കാതെ ഇരിക്കാൻ ശ്രമിക്കുക !
അപേക്ഷകൾ ഒരുപാട് ആയി എന്നറിയാം ! നിർദ്ദേശിക്കുവാനും ഉപദേശിക്കുവാനും ആളല്ല എന്നതാണ് ഈ അപേക്ഷകൾക്ക് കാരണം ! ഇത് പൊതുവായി പറയുവാൻ കാരണം ഒളിച്ച് പറയുവാൻ പണ്ടും ഇന്നും ഒന്നും ഞാൻ മനസ്സിൽ സൂക്ഷിച്ചിട്ടില്ല ! ഇവിടെ ആകെ സംഭവിച്ച പിഴവ് ഞാൻ പലതും അറിഞ്ഞത് വളരെ വൈകിയാണ് എന്നത് മാത്രമാണ് !
ഞാൻ നല്ല ഒരാൾ ആണെന്ന വിശ്വാസം ഒന്നും എനിക്കില്ല എങ്കിലും ചെയ്യുന്നതെല്ലാം ആത്മാർദ്ധം ആയിരിക്കണം എന്നുണ്ട് !
ഇനി ഒരിക്കലും ഞാൻ ആരുടേയും ജീവിതത്തിൽ ഒരു വിലങ്ങു തടി ആയി വരാതിരിക്കട്ടെ ! മനസ്സ് നിറയെ സന്തോഷത്തോടെ വിട !