ഇങ്ങനെ പറയുമ്പോൾ അതിൽ പൂർണ്ണമായ സ്വാതന്ത്ര്യത്തിന്റെ ഒരു തലം കൂടി ഉണ്ട് , മനസ്സിൽ എന്താണോ അത് പോലെ ജീവിക്കണം എന്നത് എന്നോ ചിന്തയിൽ ഉറച്ച് പോയ ഒന്നാണ് . മനസ്സായി ചെയ്യുമ്പോൾ മാത്രമാണ് നമ്മൾ ആത്മാർഥമായി ചെയ്യുക . ചെയ്യുന്നതെന്തും എന്നും ആത്മാർത്ഥമായിരിക്കണം. ജീവിതത്തിൽ അങ്ങനെ ചിലത് മാത്രമേ കരുതി വെച്ചുള്ളു … എന്നും ഏവരും നന്മകളോടെ ജീവിക്കണം അതിനപ്പുറം ഒന്നും ഇല്ല …