Mood Quotes

ഒരുപാട് ആയില്ലെടോ

ഒരുപാട് ആയില്ലെടോ ഇങ്ങനെ എല്ലാവരുടെയും ഇഷ്ടങ്ങൾക്കും താല്പര്യങ്ങൾക്കും അനുസരിച്ച് ഒരു മരപ്പാവ പോലെ അങ്ങോട്ടും ഇങ്ങോട്ടും ! മനസ്സ് ഇല്ലാഞ്ഞിട്ടല്ല , ഇഷ്ടപ്പെടുന്നവരോ അടുത്തറിയുന്ന ആരുമോ വിഷമിച്ച് കാണാൻ താല്പര്യം ഉണ്ടായില്ല ! എല്ലാം ഏറ്റെടുത്ത് പിന്മാറുമ്പോഴും , പഴി കേട്ട് തളർന്ന് നിൽക്കുമ്പോഴും ആരും മഹാനായി വാഴ്ത്തപ്പെടുത്തണം എന്നൊന്നും ഇല്ല , പക്ഷെ കൈവിടാതെ ഇരിക്കാം , കാരണം പകരം വെച്ചത് എന്റെ ജീവിതമാണ് . ഒരാൾക്ക് അയാളുടെ ജീവനോളം മൂല്യമുള്ള ഒന്നും അയാളിൽ ഉണ്ടാകില്ല എന്നത് എന്റെ ഭാഷ്യം അല്ല ! കടം കൊള്ളുന്ന ഈ വാക്കുകൾ പോലും എനിക്ക് അന്യമാണ് , കാരണം ഞാൻ ചിരിക്കണം എന്നൊരിക്കലും ‘അമ്മ എന്നോട് പറഞ്ഞു തന്നിട്ടില്ല , നീ കാരണം മറ്റൊരാൾ ചിരിച്ചില്ല എങ്കിൽ കൂടിയും കരയാൻ ഇടയാവരുത് എന്ന് മാത്രമാണ് പഠിച്ചത് . പലപ്പോഴും മനസ്സിന് നില തെറ്റുന്ന നേരങ്ങളിൽ ഞാൻ വല്ലാണ്ടെ വേദനിപ്പിച്ചിട്ടുണ്ടാകും ! അത് മനസ്സിന്റെ അവസ്ഥയിൽ ഉണ്ടാകുന്ന പ്രതികരണങ്ങൾ മാത്രമായി കരുതണം ! അറിഞ്ഞുകൊണ്ടു ആരെയും വേദനിപ്പിക്കാൻ ശ്രമിച്ചിട്ടില്ല ! മനസ്സിലെ മോഹങ്ങൾ അത്രയും ആ കാൽക്കീഴിൽ സമർപ്പിച്ചതാണ് ! ചതച്ചരക്കാം , തട്ടി കളയാം , എല്ലാം അവിടുത്തെ ഇഷ്ടങ്ങൾ മാത്രമാണ് ! ഒന്നിനായും ഒരിക്കലും മുറവിളി കൂട്ടി ഞാൻ ഉണ്ടാകില്ല ! പിന്നിട്ട വഴികളിൽ തന്നെയാണ് ഞാൻ ജീവിക്കുന്നത് ! സത്യം എന്നും അത്ര കൈപ്പ് നിറഞ്ഞത് തന്നെ ! ഒരു വട്ടം കൂടി പറയുന്നു ! നിങ്ങളെ മാത്രമാണ് ജീവനായി കണ്ടത് , നിങ്ങളെ മാത്രം !

Related posts

ഒരുക്കം

rahulvallappura

സായാഹ്നം കാഴ്ചയും ചിന്തയും

rahulvallappura

ജനിച്ച് പോയില്ലേ സാർ, ജീവിച്ചോട്ടെ

rahulvallappura