Mood Quotes

ഒരുപാട് സ്നേഹം എന്നും എന്നെന്നും

ഇഷ്ടത്തോടെ മനസ്സിൽ സൂക്ഷിക്കുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ട് , കൂടെ ആയിരിക്കണം എന്നാഗ്രഹിച്ച നിമിഷങ്ങൾ , പലപ്പോഴും പലതിനെയും വെല്ലുവിളിച്ചോ, ഭയപ്പെടുത്തിയോ നേടാൻ കഴിയും എന്ന കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോഴും , ഒരിക്കൽ പോലും ആഗ്രഹിച്ചില്ല മനസ്സിനപ്പുറം ഒന്നും സംഭവിക്കരുതെന്ന് . മനസ്സിലെ ഇഷ്ടങ്ങളെ ഞാൻ ചിന്തകൾ കൊണ്ട് നിയന്ത്രിക്കുക അല്ല, ഉള്ളിൽ ഒതുക്കുകയാണ് , എന്തിനെയോ ആരെയോ പോലെ കാത്തിരിക്കുകയാണ് , വെറും ചാന്ദ്രമാസങ്ങൾ ഇനിയും വരും , അന്ന് ജീവൻ എന്നിൽ നിലനിൽക്കുമെങ്കിൽ ഞാൻ അനുഭവിക്കും ചന്ദ്രോത്സവ രാവുകൾ …

സ്വപ്നമാണ് , ഒന്നിനെയും അർഹത ഇല്ലാതെ ആഗ്രഹിക്കരുതെന്നത് സത്യമാണ്, വളർന്ന് പന്തലിച്ച ആഗ്രഹങ്ങളുടെ കടക്കൽ കത്തിവെക്കാൻ കഴിയില്ല എന്നത് തിരിച്ചറിവാണ് , ഒതുങ്ങുന്നു ഞാൻ എന്നിലേക്ക് തന്നെ … എന്നോ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു , ഇനിയും ആഗ്രഹിക്കുന്ന ആ ദിവ്യാനുഭവങ്ങൾക്കായി …

ഒരുപാട് സ്നേഹം എന്നും എന്നെന്നും

Related posts

ഇങ്ങളെ വീട്ടിൽ വിളിക്കുന്നെ ടെസ്സ എന്നോ മറ്റോ ആണോ !!

rahulvallappura

എന്തോ ഒറ്റക്ക് ആകുമ്പോഴും മനസ്സിൽ ആ സുന്ദര നിമിഷങ്ങൾ – ഒപ്പം ഉണ്ടായ നിമിഷങ്ങൾ

rahulvallappura

ഒരു കഥ ഭാഗം 2

rahulvallappura