നുരഞ്ഞു പൊങ്ങിയ ഗ്ലാസ്സിന് മുമ്പിൽ ഇരുന്ന് വീണ്ടും ആ ഓർമ്മകളിലേക്ക്, അന്നൊക്കെ വീടെത്തിയാൽ എന്തെങ്കിലും പറഞ്ഞു വേഗം പുറത്തേക്ക് ഇറങ്ങാൻ ഉള്ള ആവേശം ആണ്, എത്ര വേഗം ആ ആൽചുവട്ടിൽ എത്താൻ കഴിയുമോ അത്ര വേഗം, ഒരു പക്ഷെ ആദ്യം ആദ്യം തമ്മിൽ മുതിർന്നവനോടുള്ള ഒരു ബഹുമാനം ഒക്കെ നേരിയിരുന്നു, ഒരു പക്ഷെ ഒരിക്കലും ആഗ്രഹിക്കാത്ത ഒന്ന്..
അന്ന് ചില പൊടി ചോദ്യങ്ങളും ചില കൈവേഗ നമ്പറുകളുമായി അവർക്കിടയിൽ വെറുതെ , അന്നും എന്നെ ചോദ്യം ചെയ്യുന്ന ഒരാൾ മാത്രമേ ഉണ്ടായുള്ളു. നല്ല പോലെ കളിയാക്കാൻ, നിന്ന നിൽപ്പിൽ ഭിത്തിയിൽ തേച്ച് ഒട്ടിക്കാൻ….
ഒരു പക്ഷെ ഇസ്തം അതിനോട് ഒക്കെ ആയിരുന്നിരിക്കാം….
ഓർമ്മകൾ വല്ലാണ്ട് ഏറി വരുന്നു..
ബാക്കി നാളെ ആകാം…
ഒരു കഥ ഭാഗം 2