നല്ല രസമുള്ള സ്വിച്ചർ മോഡ് , നിന്ന നിൽപ്പിൽ വേലിയേറ്റത്തിൽ നിലതെറ്റുന്ന മനസ്സ് ഇടക്കൊന്ന് തിരികെ വരുമ്പോൾ കുറിക്കുന്ന വാക്കുകൾ – ഇടയിലെ ആ നേരങ്ങളിൽ ഓർമ്മകൾ ഇല്ല മറിച്ച് ഭയം , ആശങ്ക ഇതിക്കെ നിഴലിക്കുന്നു. താളപ്പിഴകൾ ഉണ്ടാകാതെ ഇരുന്നിട്ടില്ല , പക്ഷെ ഇത്ര രസകരമായ ഒരു വേർഷൻ ഇതാദ്യം. ശരീരത്തിന്റെ വേദനകളെ പോലും കൂസാത്ത മനസ്സ് , ശരീരത്തിന് എന്ത് സംഭവിച്ചാലും സ്പര്ശനം പോലും അറിയാത്ത പോലെ മനസ്സിന്റെ നിയന്ത്രണങ്ങൾ. ഈ മുറിയും ഇതിലെ നിറങ്ങളും ഒക്കെ ആയി മനസ്സ് ഒരു പക്ഷെ സെറ്റ് ആകുന്നതാകാം എന്ന് കരുതുന്നു. ഇത്ര വേഗത്തിൽ മുന്നറിയിപ്പില്ലാതെ പോകുന്ന മനസ്സിനോട് ഇടക്കുള്ള തിരിച്ച് വരവിലെ ആയുസ്സ് ദീർഖിപ്പിക്കണം എന്നൊരു അപേക്ഷ ! സംഭവം കൊള്ളാം . ഇഷ്ടമാകുന്നു .
അത്രമേൽ പ്രിയങ്കരമായ ഒന്നിനെ മാത്രം ഓർമ്മയിലേക്ക് ആവാഹിച്ച് ഈ ദിനരാത്രങ്ങൾ . പ്രിയം , പ്രിയങ്കരം