ജീവിതത്തിന്റെ ഏറ്റവും പ്രാകൃതമായതും വികൃതമായതുമായ ഒരു വശം ഉണ്ട് , നമ്മൾ എത്ര പ്രിയപ്പെട്ടവർ എന്ന് കരുതി നമ്മുടെ ജീവിതം തന്നെ അവർക്കായി മാറ്റിവെക്കുന്നുവോ അത്രത്തോളം അവർ നമ്മളെ അവിശ്വസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യും. നമുക്കൊരു മനസ്സുണ്ടെന്ന് പോലും അവർ ഓർക്കില്ല . എനിക്ക് പ്രിയപ്പെട്ടത് എന്ന് ഞാൻ കരുതിയതെല്ലാം ആ കാൽക്കീഴിൽ വെച്ച് അനുസരണയോടെ ഈ ജീവിതം നാശത്തിലേക്ക് തള്ളിവിടുമ്പോഴും പതറിയിട്ടില്ല ! അവർ അത്ര പ്രിയപ്പെട്ടവർ ആണ് . ഏറ്റവും അധികം വേദനിപ്പിക്കാൻ കഴിയുന്നതും അവർക്ക് തന്നെ ! അനുഭവിക്കുന്നു ! നല്ലത് പോലെ !
ഇനി ഒന്നിലേക്കും ഒരു തിരിഞ്ഞുനോട്ടം ഇല്ല ! മനസ്സ് അത്രത്തോളം മുരടിച്ചു . നേടേണ്ടവർ എല്ലാം നേടി , ഞാൻ ഒരു പാഴ്ജന്മാമായി അങ്ങനെ അവർക്കിടയിൽ . അവിശ്വസിച്ചോളൂ – മനസാക്ഷിയോട് എങ്കിലും നീതിയോടെ ഓർക്കുക ! ഞാൻ എന്താണ് ചെയ്തതെന്ന് ! നേടി നേടി , നേടാൻ ശ്രമിച്ചു ! കേട്ട് മടുത്തു ! ഒരിക്കൽ എങ്കിലും അങ്ങനെ ശ്രമിച്ചിട്ടാണ് ഈ വാക്കുകൾ എങ്കിൽ മനസ്സിൽ ഇത്ര വേദനിക്കുമായിരുന്നില്ല ! ആ വിശ്വസിച്ചവർ തന്നെ ഇങ്ങനെ ! ഒന്നിലേക്കും ഇനി ഇല്ല !