കാലം പിന്നെയും കുറെ മുമ്പോട്ട് പോയിരിക്കുന്നു , മാറ്റം വരുമെന്ന് പറഞ്ഞവരും പോയി , കാത്തിരുന്ന ഞാൻ ഒട്ട് കണ്ടതും ഇല്ല . ഇനിയും എന്നാണാവോ , ഈ ജീവിതം ഇങ്ങനെ ഒക്കെ ആയിരിക്കണം എന്നത് ആരോ എന്നോ ഉറപ്പിച്ച പോലെ, യാതൃശ്ചികം എന്നതിനപ്പുറം ഒക്കെയും ആരുടെയോ ആലോചനയിൽ സംഭവിച്ചത് പോലെ , ആ ഒഴുക്കിനൊപ്പം എങ്കിൽ അതിനൊപ്പം, ആരുമറിയാതെ ഒരു മൂലയിൽ ഒതുങ്ങുന്നു ഈ ജീവിതവും …