ആദിയോഗിയിലേക്കുള്ള എൻ്റെ ദൂരം വളരെ വലുതായിരുന്നു ! പക്ഷെ ജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ സംഭവിച്ച മാറ്റങ്ങൾ അത് , വിശ്വാസങ്ങളിൽ നിന്നും ഒരു ഏകാന്തതയുടെ ഗിരി ശൃങ്ഗങ്ങളിലേക്ക് എന്നെ കൊണ്ടുചെന്നെത്തിച്ചു ! കാലമാണ് പരമമായ സത്യം ! യാത്രങ്ങൾ ഓരോ അന്വേഷണങ്ങൾ ആണ് ! ഇഷ്ടങ്ങളേയോ , കിനാവുകളെയോ , സ്വയം ജീവിതത്തെ തന്നെയോ അന്വേഷിക്കുന്ന ഒന്ന് ! ഒടുവിൽ അത് ചെന്നെത്തുക തിരുജടയിൽ വശ്യ മനോഹരിയായ ഗംഗ യെ ഒളിപ്പിച്ച ആ പരം പൊരുളിൽ തന്നെ ! അന്വേഷണങ്ങൾ തുടരുക തന്നെ ആണ് ! അനന്തമായ ഈ പ്രപഞ്ചത്തിൽ കണ്ടെത്തെലുകൾ ഇല്ലാത്ത ഒരു അന്വേഷണം ! എന്നോളം ചെറുതാകുകയോ , ഞാൻ പ്രപഞ്ചത്തോളം വലുതാകുകയോ മാത്രം ചെയ്‌താൽ അവസാനിക്കുന്ന ഒരു അന്വേഷണം !
മഞ്ഞു മലകളിൽ എവിടെയോ ഞാൻ തേടുന്നു ആ ജീവിത സത്യം ! കാലത്തിൻറെ ആ കയ്യൊപ്പ് !