Mood Quotes

കാലഹരണപ്പെട്ട മോഹങ്ങൾ

ഇന്നലെകളെ കുറിച്ചോർത്ത് അയാൾ ആ മേശയിലേക്ക് കരുക്കൾ ആഞ്ഞെറിഞ്ഞു , വിളറിയ മുഖത്ത് നിന്നുംനിരാശയുടെ താടിരോമങ്ങൾ ഒട്ടും സന്തോഷമല്ലാത്ത ഒരു ഭൂതകാലത്തിന്റെ അവശേഷിപ്പുകൾ ആണെന്നതിൽസംശയം ഇല്ല. പിന്നിൽ നിന്നും ഗ്ലാസ്സിലേക്ക് മദ്യം പകർന്ന് നൽകി അയാൾക്ക് നേരെ നീട്ടി ഒരു കിഴവൻ ചോദിച്ചുഇനി എങ്കിലും മതിയാക്കിക്കൂടെ, കാലം എത്രയായി ഇങനെ തോൽവികൾക്ക്. അടിപ്പെട്ട് , തലയുയർത്തി ഒന്ന്നോക്കി . വാക്കുകൾ മുഴുമിക്കാതെ ആ കിഴവൻ ദൂരേക്ക്. 

ആ ഇന്നും തോറ്റു. നാളെയും തോൽക്കും നിങ്ങളുടെ ആരുടേയും വീട്ടിൽ നിന്ന് കൊണ്ടുവരുന്ന പണം ഒന്നുംഅല്ലല്ലോ , ഒക്കെ ഞാൻ അദ്ധ്വാനിച്ചത്  , ഞാൻ എന്റെ ഇഷ്ടം പോലെ ചെയ്യും. ഇഷ്ടം പോലെ. എന്തോ ദൃതിപോലെ കുടിച്ച് ഗ്ലാസ് മേശയിൽ വെച്ച്‌ പുറത്തേക്ക് നടന്നു. റോഡ് അരികിൽ പാർക്ക് ചെയ്ത ഒരു വാഹനത്തിൽചാരി നിന്നു , വഴിയേ പോകുന്നവരുടെ മുഖത്തെ പുച്ഛവും കളിയാക്കലും ഒന്നും പുതുമയായി തോന്നിയില്ല. 

തപ്പി തടഞ്ഞ് താക്കോൽ എടുത്തു കാറിന് ഉള്ളിൽ കയറി . ഡ്രൈവിംഗ് സീറ്റിൽ സ്റ്റിയറിങ്ങിൽ പിടി മുറുക്കി. 

വാതിലിൽ മുട്ടുന്നു , ഉറക്കത്തിന്റെ ആലസ്യത്തിൽ ഓ  അവർ വന്നോ , എന്താ ഇവിടെ ആരേലും ചത്തോ ഇങനെകിടന്ന് ബഹളം കൂട്ടാൻ , തുറക്കാം വരുന്നു . നല്ല തലവേദന കതക് മലർക്കെ തുറന്ന് കസേരയിലേക്ക് തലകുനിച്ചിരുന്നു. തല പൊളിയുന്നു , വേഗം ഒരു കാപ്പി ഉണ്ടാക്ക് ! ഇത് ആദ്യം ഒന്നും അല്ലല്ല്ലോ ഇനിയെങ്കിലുംനിർത്തിക്കൂടെ , ഇത്ര കാലം എന്ന് കരുതിയാ ഇങനെ ! കാലം , അധികം ഉപദേശിക്കാതെ കാപ്പി എടുക്ക് , വീട്ട്ജോലിക്ക് വന്നാൽ അത് മാത്രം നോക്കിയാൽ മതി അല്ലാതെ ഉപദേശിക്കാനും നന്നാക്കാനും വരണ്ട, 

ഇനിയെങ്കിലും ഇനിയെങ്കിലും , ജീവിതത്തിൽ ഏറ്റവും അധികം കേൾക്കുകയും വെറുക്കയും ചെയ്ത വാക്ക്അതാണെന്ന് തോന്നുന്നു. ആ തലവേദനയ്ക്ക് പുരട്ടുന്നത് എവിടെ , ഒന്നും കാണില്ല ആവശ്യത്തിന്…. 

തുടരും 

Related posts

ആരിത് പ്രിയ രാധയോ !

rahulvallappura

വനവാസങ്ങൾ

rahulvallappura

വിചിത്രം പക്ഷെ യാഥാർഥ്യം

rahulvallappura