ചിലർ അങ്ങനെയാണ് വേദനിപ്പിക്കുന്നതാകും ഇഷ്ടം , അവർ അത് തുടർന്നുകൊണ്ടേ ഇരിക്കും , ഒളിച്ചിരുന്നാലും ദൂരേക്ക് മാറിയാലും തേടി പിടിച്ച് വരും കൃത്യമായി വേദനകൾ സമ്മാനിക്കുവാൻ …
ദുർസ്വപ്നങ്ങൾ ഭയന്ന് ഓരോ രാത്രിയും ഉറങ്ങാതെ വെളുപ്പിക്കുമ്പോൾ .. ആഗ്രഹിക്കും നാളെ എങ്കിലും എന്ന് … നിങ്ങളുടെ ഓർമ്മകളുടെ വേലിയേറ്റങ്ങൾ ഇല്ലാത്ത ഒരു ദിനവും രാത്രിയും സ്വന്തമാക്കുക ഇല്ല. എങ്കിൽ പിന്നെ വേദനകളെ നിങ്ങൾ എന്തിനാണ് എന്നെ പിന്തുടരുന്നത്… ജീവിതകാലം മുഴുവൻ ഓർമ്മകളുടെ വേദനകൾ കൂട്ടായി ഉണ്ടാകും എന്ന് അറിഞ്ഞിരുന്നിട്ടും വീണ്ടും വേദനിപ്പിക്കുവാൻ പ്രിയമോടെ ചിലരെല്ലാം പരുന്തിനെ പോലെ വട്ടം ഇടുന്നു !