തിരക്കേറിയ പ്ലാറ്റഫോമിൽ അവളെ പ്രതീക്ഷിച്ചു . ഇടയിൽ ഒരു പ്രളയവും കോറോണയും ഒക്കെ വന്ന് പോയിട്ടും എന്റെ പ്രതീക്ഷകൾക്കും ചിന്തകൾക്കും ഇന്നും ഒരു മാറ്റവും ഇല്ല . കാട് താണ്ടുന്ന ചിന്തകളിൽ ഇടക്കെപ്പോഴോ ആ മുഖവും തെളിഞ്ഞു. മറന്നതല്ല , ഓർക്കാൻ ആഗ്രഹിക്കാത്തതും അല്ല , എന്തോ എന്നോ പറഞ്ഞ വാക്കിന്റെ പിൻതുടർച്ച എന്നോണം ഇന്നും ദൂരങ്ങളിൽ അങ്ങനെ ചിന്തകളെ പേറി കഴിയുന്നു . മനസ്സിന്റെ ഉള്ളറകളിൽ പ്രണയം എന്ന ഒട്ടും രസകരമല്ലാത്ത ഒരു വികാരത്തെ തളച്ചിട്ടിരുന്നപ്പോഴും ഇത്ര അങ്ങ് ഏകാന്തത അനുഭവിച്ചിട്ടില്ല. എന്റെ ഇഷ്ടങ്ങൾ എന്നോ ആർക്കോ വേണ്ടി അതെല്ലാം വേണ്ടെന്ന് വച്ചതാണ് . കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല എന്ന് പറയുമ്പോഴും , ചിലതെല്ലാം മായാതെ എന്നിൽ ഒരു വേദനയായി തുടരുന്നു. അരികിൽ നിന്നും അകലങ്ങളിലേക്ക് ഞാൻ നടന്ന് തുടങ്ങുയത് ആഗ്രഹങ്ങളെയും ഇഷ്ടങ്ങളെയും പിന്നിലെ ചവിറ്റുകുട്ടയിൽ എറിഞ്ഞു കളഞ്ഞത് കാലം എന്ന സത്യത്തിൽ വിശ്വസിച്ചല്ല. നാളെ ഒരു ദിനം ഉണ്ടാകും ഞാൻ ത്യജിച്ച പലതിനും ത്യാഗത്തിന്റെ പരിവേഷത്തിനപ്പുറം സഹനത്തിന്റെ കൈയൊപ്പ് പതിഞ്ഞ എന്റെ മനസ്സ് ഉണ്ടായിരുന്നു എന്നതാണ്. പ്രിയപ്പെട്ട ഒന്നിനെയും ഒരിക്കലും ആഗ്രഹിക്കാഞ്ഞിട്ടല്ല . ഒരിക്കൽ എന്നെയും തിരിച്ചറിയും. ഞാൻ പിന്നിട്ട വഴികളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് നീ തന്നെ ആയിരുന്നു എന്നത് നീ തിരിച്ചറിയും . എന്നിൽ നീ എന്നിലേക്കുള്ള ദൂരം മറന്ന് യാത്ര തുടങ്ങുമ്പോൾ ഞാൻ ഇവിടെ ഉണ്ടാകണം എന്ന ഉറച്ച തീരുമാനം ആണ് ഞാൻ എന്നത്
എന്നും എന്നെന്നും ജിന്നാണ് നിന്റെ മാത്രം