Mood Quotes

ജീവിതം എന്ന സാഗരം

 

ഓരോ ദിവസവും ഓരോ അനുഭവങ്ങൾ ആണ് , ഇന്നലെകളിൽ സംഭവിച്ച് പോയ ഓരോന്നും ഒരു ആവർത്തനം എന്ന പോലെ തേടി എത്തുമ്പോൾ , കാലത്തെ പഴിച്ച് ഒഴിഞ്ഞ മുറിക്കുള്ളിൽ ഏകനായി ഇരിക്കുവാൻ എന്നും ഇഷ്ടമായിരുന്നു . ബാല്യത്തിലേക്കൊരു തിരിച്ചുപോക്ക് എന്ന് സ്വയം ഒരു തിരിച്ചറിയുകയാണ് .. ജീവിതത്തിലേക്ക് കടന്നുവരുന്നവർ അവരവരുടെ മൂല്യങ്ങൾ തിരിച്ചറിയുന്നില്ല എങ്കിൽ കൂടിയും , അത് ഞാൻ തിരിച്ചറിയുന്നു. ഓരോന്നിനും എന്നും അതിന്റെ മൂല്യം കൽപ്പിക്കുന്നു . ഞാൻ പ്രണയത്തിലാണ് , ഒരിക്കലും അവസാനിക്കാത്ത ഒരു പ്രണയം , സ്വാർത്ഥത എന്നത് നേട്ടങ്ങളുടെ കൂട്ടാളി എങ്കിൽ, നിസ്വാർഥമായ ഒന്നിലേക്ക് ഞാൻ ഒതുങ്ങുന്നു , ഒന്നും നേടാതെ , എന്നും പ്രണയിക്കുന്നു , ഇഷ്ടങ്ങളെ എന്നും ജീവനോടും , ജീവിതത്തോടും ചേർത്ത് വെയ്ക്കുന്നു …

ഇഷ്ടം എന്നും ഇഷ്ടം , ജീവൻ മറഞ്ഞാലും ഒടുങ്ങാത്ത നശ്വര പ്രണയം

Related posts

അവൻ

rahulvallappura

ഒരുപാട് ഓർമ്മകൾ ആണ് ഈ യാത്രകൾ

rahulvallappura

വിചിത്രം പക്ഷെ യാഥാർഥ്യം

rahulvallappura