ജീവിതം പലപ്പോഴും അങ്ങനെ ആയിരുന്നു. ചെറിയ സ്വപ്നങ്ങൾ കണ്ട് അതിനായി ഒരുപാട് കാലം കാത്തിരുന്ന്, ഒടുവിൽ അത് നഷ്ടപ്പെടുന്ന വേദന സഹിക്കാൻ കഴിയാതെ എന്നിൽ നിന്ന് തന്നെ ഓടി ഒളിക്കുവാൻ ഉള്ള ശ്രമം. നഷ്ടങ്ങൾ എന്ന് കണക്കാക്കുക അത്ര അതിനോട് പ്രിയം തോന്നിയിട്ടുള്ളത് കൊണ്ടാകാം. ഒരുപക്ഷേ ഇത്രത്തോളം ഒന്നിനെക്കുറിച്ചും ചിന്തിക്കുകയും ഒന്നും ചെയ്തിട്ടില്ല. മൂഡ് അതെപ്പോഴും മാറി വരും. ചിലപ്പോൾ ആ മാറ്റങ്ങൾ നമ്മൾ അറിയാതെ പലരിലും വലിയ വിഷമങ്ങളും , മറ്റ് ചിലപ്പോൾ അവരുടെ ജീവിതത്തെ തന്നെ പ്രതികൂലമായി ബാധിച്ചെന്നും വരാം.
എല്ലാറ്റിനും ഒടുവിൽ ഇഷ്ടപ്പെട്ടവർ വേദനിക്കാതെ ഇരിക്കാൻ ഒരുപാട് വേദനകൾ ഉള്ളിൽ ഒതുക്കി പലതിൽ നിന്നും ഒഴിഞ്ഞുമാറും,
ഇതൊക്കെ തന്നെ ആണ്.. ജീവിതം…