കാലം തന്ന ശിക്ഷ എന്ന് പറയുവാൻ പൈങ്കിളി കഥകൾ പറയുകയല്ലല്ലോ ! കാരണങ്ങൾ തിരക്കി പോകാറുണ്ടായില്ല ! എങ്കിലും മറക്കാൻ കഴിയാത്തതിനെ മനസ്സെന്നോ , ചതിവെന്നോ പറയുക ! ഇനിയും അറിയില്ല ! കഴിയുമായിരുന്നെകിൽ ഒരു പക്ഷെ എത്രയോ നേരത്തെ ! കഴിയില്ല ! അന്നും മാറ്റി നിർത്താനോ ! ആർക്കുവേണ്ടിയും ഒന്നിന് വേണ്ടിയും നഷ്ടപ്പെടുത്തുവാൻ തയ്യാർ ആയിരുന്നില്ല ! കാലം ഇതെത്ര മുമ്പോട്ട് ! പോകട്ടെ ! എത്ര പോയാലും എനിക്കെന്നെ ബോധ്യമാക്കാൻ എങ്കിലും ഇപ്പോഴും ! കൂടെ ഉണ്ടാകും എന്ന വാക്കിന് ഇനി എന്ത് അർത്ഥം ആണോ ഉള്ളത് ! തനിച്ചാകുമ്പോൾ ഇടയ്ക്കിടെ ചങ്ങല ബന്ധനത്തിനരികിലൂടെ സഞ്ചരിക്കേണ്ടി വരുന്നെന്ന തിരിച്ചറിവ് – മുമ്പോട്ടുള്ളതിനെ ഭയത്തോടെ ഓർക്കാൻ പ്രേരണ !