യാത്രകളോട് എന്നും പ്രണയമായിരുന്നു. യാത്ര , പുത്തൻ കാഴ്ച്ചകളേയും , അനുഭവങ്ങളേയും തേടി നടക്കൽ , പൊതുവിൽ ഇങ്ങനെയാണ് ഒരാൾ യാത്രയെ വിവർത്തനം ചെയ്യുക , തികച്ചും വെത്യസ്തമായ കാഴ്ച്ചപ്പാടിൽ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് സഞ്ചരിക്കുന്നതും , യാത്ര തന്നെ . നിർബന്ധിതമായ മാറ്റപ്പെടലുകളും, ഒളിച്ചോട്ടങ്ങളും , ഒക്കെ ഓരോ യാത്ര തെന്നെ , ഇതിൽ ഏത് തന്നെയായാലും ഒന്നിനെ തേടിയുള്ളതാണ് സഞ്ചാരം എങ്കിൽ അതിന് നിറവും മണവും രുചിയും ഏറുക തന്നെ ചെയ്യും . മനസ്സിൽ ഇന്നത് എന്നല്ലാതെ എന്തിനെയോ തേടി അലയുമ്പോൾ , കണ്മുന്നിൽ വരുന്നതെല്ലാം പുതുമകൾ ആയിരിക്കും, ചെറിയ കാര്യങ്ങൾ പോലും വലുതായി തോന്നും . എത്ര തവണ ചിത്രങ്ങളിലോ , അനുഭവ കഥകളിലോ കണ്ടതോ കേട്ടതോ ആയിക്കൊള്ളട്ടെ എങ്കിലും നേരിൽ കാണുമ്പോൾ വാ പൊളിച്ച് നോക്കി നിൽക്കുവാൻ കഴിയുന്നു എങ്കിൽ അത് മികച്ച ഒരു അനുഭവം തന്നെയാണ് .
എന്റെ കാര്യം , യാത്രകൾ എനിക്ക് അന്വേഷണങ്ങൾ ആണ് , ഞാൻ എന്നെ തേടുകയാണ് , എവിടെയോ ജീവിതത്തിൽ എന്നോ ഞാൻ ഇഷ്ടപ്പെട്ടിരുന്ന എന്നെ എനിക്ക് നഷ്ടമായപ്പോൾ മുതലാണ് ഞാൻ അതിനെ അന്വേഷിക്കാൻ തുടങ്ങുന്നത് . ആ അന്വേഷണം വർഷങ്ങൾ തന്നെ പഴയത് ആയിരിക്കുന്നു . ആധ്യാത്മിക തലങ്ങളിൽ , ശങ്കരനും, ബുദ്ധനും ഒക്കെ അന്വേഷിച്ച് പോയ നിലവാരങ്ങളിലേക്ക് ഒന്നും എന്റെ ചിന്തയെ ഞാൻ ഉയർത്തുന്നില്ല , കേവലം എന്നിൽ നിന്ന് എന്നോ തൂകിപ്പോയ കുറച്ച് നിറങ്ങൾ , ഒരുപക്ഷെ ഞാൻ എന്നിൽ ഇഷ്ടപ്പെട്ടത് , പെട്ടിരുന്നത് ആ നിറങ്ങളെ ആയിരുന്നു . അതിനെ തേടിയുള്ള സഞ്ചാരങ്ങൾ ആണ് പലപ്പോഴും ഇത് . ക്ഷേത്രങ്ങൾ , പുണ്യ പുരാതന സ്ഥലങ്ങൾ തുടങ്ങി , മനസ്സിൽ തോന്നുന്ന ഏതിലേക്കും നീളും ഈ യാത്രകൾ , വ്യെക്തമായ ആലോചനകൾക്കും തീരുമാനങ്ങൾക്കും പിന്നാലെ പോകുന്ന ഒരു പരുപാടി അല്ലാത്തത് കൊണ്ട് തന്നെ , എത്തിപ്പെടുന്ന നാട്ടിലെ പ്രധാന വിനോദ സഞ്ചാര ഇടങ്ങൾ ഞാൻ കണ്ടില്ലെന്ന് വന്നേക്കാം , വിനോദങ്ങൾക്ക് വേണ്ടി സഞ്ചരിക്കുമ്പോൾ അല്ലെ അവിടെ പോകേണ്ടതുള്ളൂ , എന്ന് പലപ്പോഴും ചിന്തിക്കാറുണ്ട് . ഒരു നാട്ടിൽ എത്തപ്പെടുമ്പോൾ , ആ നാടും അവിടുത്തെ രീതികളും , സംസ്കാരങ്ങളും ഒക്കെ അറിയുവാൻ ആണ് ഓരോ യാത്രികനും ശ്രമിക്കുക. അതിനായി ഓരോരുത്തരും തിരഞ്ഞെടുക്കുന്ന രീതികൾ വ്യത്യസ്തം ആയിരിക്കാം എങ്കിലും ഓരോ യാത്രയുടെയും ലക്‌ഷ്യം അനുഭവങ്ങൾ തന്നെ. നല്ലത് ചീത്ത അങ്ങനെ വേർതിരിവുകൾ ഒന്നും ഇല്ല . ഒക്കെയും അനുഭവങ്ങൾ ആണ് . അനന്തതയിലേക്ക് കണ്ണ് നട്ടുകിടക്കുന്ന ജീവിതത്തിൽ വേണ്ടുവോളം പ്രശ്നങ്ങൾ ഉണ്ടായിട്ട് , അതിൽ നിന്നും ഒളിച്ചോടി മറ്റുള്ളവരുടെ പ്രശ്ങ്ങൾ പഠിക്കാൻ പോകുന്ന മൂഢൻ , എന്ന് ആർക്ക് വേണം എങ്കിലും മുദ്ര കുത്താൻ കഴിയുന്ന തരത്തിൽ ആണ് ഓരോ യാത്രകന്റേയും സഞ്ചാരപദം.
ഒരുപാട് കാണുമ്പോൾ അല്ല വ്യത്യസ്ഥത അനുഭവിക്കുമ്പോൾ ആണ് , പലപ്പോഴും ഒരു പ്രതിസന്ധിയുടെ എങ്ങനെ പെരുമാറണം എന്നത് മനസ്സിലാകുന്നത്.
ആവോ മനസ്സോടും ശാന്തമല്ല എങ്കിലും ആദ്യമായിട്ടാകും യാത്ര ചെയ്യണം എന്നൊരു തോന്നൽ ഇല്ലാതെ , എനിക്കെന്നെ നഷ്ടമായിരിക്കുന്നു …
തേടുകയാണ് … എവിടാണ് നീ ….