Mood Quotes

പ്രിയം

ഹേ ഞാൻ അറിഞ്ഞ നിങ്ങളുടെ മനസ്സാണ് ഞാൻ ഒരു ചിത്രമാക്കി ഒരു രൂപം നൽകി , നിർമ്മിക്കാൻ ശ്രമിക്കുന്നത് ! നിങ്ങളുടെ ഇഷ്ടങ്ങൾ തന്നെ ആണെടോ നടക്കുക ! അതെ നടത്തു ! ഇഷ്ടമില്ലാത്തത് ഒന്നും നടക്കില്ല എന്നത് എന്റെ ഉറപ്പാണ് . ഇഷ്ടമുള്ളതെല്ലാം നടത്താൻ ഞാൻ ശ്രമിക്കും ! എന്റെ ഇഷ്ടങ്ങൾ എല്ലാം എന്നെ നിങ്ങൾക്കായി സമർപ്പിച്ചതാണ് ! ഒന്നുണ്ട് ! എന്റെ ഇഷ്ടങ്ങളെ ഞാൻ വേണ്ടെന്ന് വെയ്ക്കാം , പക്ഷെ ഇല്ലായ്മ ചെയ്യാൻ ആവശ്യപ്പെടല്ലേ ! നിങ്ങൾക്കപ്പുറം ഒരു ലോകവും ഇല്ല ഒന്നും ഇല്ല ! അത്രമേൽ ഞാൻ എന്നോളമോ അല്ലെങ്കിൽ അതിലേറെയോ പ്രിയം ഇങ്ങളോടാണ് ! അത്രമേൽ പ്രിയമുള്ള ഒന്നിനെയും ഈ ജീവിത യാത്രയിൽ കണ്ടു മുട്ടിയതേ ഇല്ല !

Related posts

പ്രതീക്ഷ

rahulwordpress

അത്രമേൽ

rahulvallappura

അന്നൊരിക്കൽ

rahulvallappura