Mood Quotes

പ്രിയമുള്ളവൾക്കായി ജീവിച്ച നാളുകൾ

പ്രിയമുള്ളവൾക്കായി ജീവിച്ച നാളുകൾ

മനസ്സിലെ ആഗ്രഹങ്ങൾക്കൊത്ത് കഴിച്ചുകൂട്ടിയ ദിനങ്ങൾ , നീണ്ടു വളർന്ന താടിക്ക് പിന്നിൽ എനിക്കവളിലേക്കുള്ള ദൂരം ഉണ്ട് ! പക്ഷെ വിധിയോ അല്ലെങ്കിൽ മറ്റെന്തെങ്കിലുമോ ആകാം ! ചിന്തകൾ പാതിവഴിയിൽ ഉപേക്ഷിക്കുകയാണ് ! ഓരോ ദിനവും സ്വയം മുഖം നോക്കുമ്പോൾ ആവേശത്തോടെ ഓർക്കാൻ ഞാൻ സൂക്ഷിച്ച ഒന്നും ഇനി കരുതി വെക്കുന്നില്ല ! താണ്ടിയ ദൂരങ്ങൾ അത്രയും പിന്നിലേക്ക് നടക്കേണ്ടി വരുന്നു , അതും തനിച്ചാകുമ്പോൾ വേദന ഉണ്ടാകുന്നുണ്ട് ! പക്ഷെ മുമ്പോട്ട് വെച്ച കാൽ മുമ്പോട്ട് തന്നെ എന്ന് കരുതാൻ നിർവാഹം ഇല്ല ! ഒരു വട്ടം കൂടി ആഗ്രഹങ്ങൾക്ക് അരുകിൽ എത്തി ഇത്തിരി ഭയത്തോടെ അങ്കലാപ്പോടെ അതിനെ ദൂരെ നിന്ന് കണ്ട് സ്വന്തമാക്കാതെ പിൻവാങ്ങുന്നു ! ആഗ്രഹങ്ങളെ സ്വന്തമാക്കിയാൽ അവ നാളെ ആഗ്രഹങ്ങളെ അല്ലാതെ ആകുമോ എന്ന പതിവ് പല്ലവിയിൽ ഇവയെല്ലാം ലയിക്കും ! ഓർമ്മകൾ അത് വരട്ടെ . നേരിടാൻ ചങ്കൂറ്റം ഉണ്ട് ! ഇരുട്ട് മൂടിയ കിഴക്കേമുറിയുടെ കോണുകൾ ഇപ്പോളും എന്നെ കാത്തിരിക്കുന്നു ! വേദന വരുമ്പോൾ ഓടിയെത്തും എന്ന പ്രതീക്ഷയിൽ !

ഇനി ഒരു തിരിഞ്ഞുനോട്ടമില്ല ! കാലം സത്യമാണ് !

Related posts

ഇന്ന് കണ്ട സ്വപ്നം

rahulvallappura

കണ്ണനരുകിൽ

rahulvallappura

എനിക്കൊന്നും മനസ്സിലായതേ ഇല്ല ! ഞാൻ ശ്രമിച്ചിട്ടില്ല ഒന്നും

rahulvallappura