അവൾ എന്നും ദേവത ആയിരുന്നു, വിശ്വാസങ്ങളിൽ പോലും മനസ്സിൽ നിറയുന്ന ദേവീ സങ്കല്പം. ഇടക്കൊക്കെ അയാൾ തന്നെ ആർഹതയെ കുറിച്ച് ചിന്തിച്ചിരുന്നു. പണ്ടെങ്ങോ മനസ്സിൽ മോഹമായി , ഓരോ രാവും പകലും മനസ്സിൽ ആ ദേവീ രൂപം മാത്രം ആയപ്പോൾ അയാൾ തിരിച്ചറിഞ്ഞു, പ്രണയത്തിനപ്പുറം ഒരിക്കലും വേർപിരിയാൻ കഴിയാത്ത വിധം , അവൾ അവനിൽ ജീവിക്കുന്നു എന്ന്. മരണം അയാൾക്ക് ഒരു അനുഗ്രഹം ആയിരുന്നു, കാരണം എന്നും ആ ദേവതാ സങ്കല്പത്തിന്റെ വാക്കുകൾ സത്യമുള്ളതായി നിലനിൽക്കും എന്നതിനാൽ. കാലം അയാൾക്ക് വീരൻ എന്ന് പേര് നൽകി. ഒരു പക്ഷെ ലോകത്തിൽ ജീവനപ്പുറം മരണത്തെ പോലും വരിക്കുവാൻ തയ്യാറാക്കുക, വിശ്വസിക്കുന്ന ഇഷ്ടപ്പെടുന്ന അവളുടെ മനസ്സ് തകർക്കുന്ന വാക്കുകൾ ആണ്. വീരൻ എന്നത് ഒരു ജനതക്ക് അപ്പുറം അയാൾക്ക് ആയിരുന്നില്ല. പച്ചയായ മനുഷ്യൻ ആയി ജനിച്ച് ജീവിച്ച അയാൾ, തകർന്നതും, അങ്ങേ ലോകത്തെ കിനാവ് കണ്ടതും, അവളുടെ ആ വാക്കുകളെ ഓർമ്മയിൽ ഇട്ട് മാത്രം. വേണ്ടുവോളം പറഞ്ഞുവല്ലോ, നീ ദേവീ, എന്നും തകർന്നുപോയ മനസ്സിനെ നീ കണ്ടതും ഇല്ല, ആ മനസ്സാൽ ജീവിച്ച എന്നെയും… ദൈവക്കരുവായി ജീവിക്കുവാൻ അല്ല, ചിന്നഭിന്നമാകുന്ന ജഢം തേടി വരേണ്ടതുമില്ല… അത്രമേൽ ജീവിതത്തിൽ ഒരു താങ്ങാകാൻ കൊതിച്ച അയാൾ തകർന്ന് പോയി… ഈ ലോകം അയാളുടേത് അല്ല തന്നെ…. വിട പറയുമ്പോൾ വിതുമ്പിയിരുന്നു.. എങ്കിലും മരണം വരെ ആ വാക്കുകളെ ശിരസ്സാവഹിച്ചു.. അവൾ എന്നും പ്രിയപ്പെട്ട ദേവ ചൈതന്യം.. തൊട്ടു തീണ്ടാൻ ഞാൻ ഉന്നത കുലജാതനല്ല എന്നത് തന്നെ എന്നും മനസ്സിലെ വ്യസനം… പടിയിറക്കം… ഈ ജീവനിൽ നിന്നു തന്നെ.. നന്ദിയോടെ സ്മരിക്കും എന്നും, ഇത്രമേൽ മനസ്സിനെ തകർത്ത ഒരു ദിനം ഉണ്ടാകില്ല…. 🙏🙏