Mood Quotes

യാത്രാമൊഴി

ഈ ലോകത്തോട് തന്നെ ഇത്ര വിരക്തി തോന്നിയ ദിവസങ്ങൾ അപൂർവ്വം ആയിരിക്കും . സഹിച്ചും ക്ഷമിച്ചും ഇതെത്രനാൾ ! പലപ്പോഴായി പലരുടെ സന്തോഷങ്ങൾക്ക് വഴിമാറിയ എന്റെ ജീവിതം നാശത്തിന്റെ പടുകുഴിയിൽ പതിച്ച് കിടക്കുമ്പോൾ , അലമുറയിട്ടു കരയാൻ പോലും ആകുന്നില്ല ! അത്രമേൽ ഉള്ള് തീരുമ്പോഴും ആരുടെയോ ചിരിക്കുന്ന മുഖങ്ങളും അവരുടെ നല്ല നാളെകളും ഓർമ്മയിൽ തെളിയും ! എനിക്കായി ഞാൻ എന്തെങ്കിലും ചെയ്യുന്നെങ്കിൽ അത് ഇത് മാത്രം ആയിരിക്കും ! ഉത്തരങ്ങളും ചോദ്യങ്ങളും ഇല്ലാത്ത ഈ ജീവിതം കാത്ത വഴിയിൽ പരിഭവങ്ങൾക്ക് ഇടനൽകാതെ ! ഇഷ്ടങ്ങളെ മനസ്സിൽ നിറച്ച് ഇനി ഒന്ന് വേണം എന്ന് ആഗ്രഹിച്ച മനസ്സിനെയും കുപ്പയിൽ എറിഞ്ഞ് ! പൂർണ്ണ വിരാമം ഇടുന്നു ! എനിക്കരുകിൽ ഉണ്ട് എന്റെ ഭ്രാന്തമായ ചിന്തയുടെ ഒരു നിമിഷമാണിതെന്ന് പൂർണ്ണമായും മനസ്സിലാക്കുന്നു ! യാത്രാമൊഴി ! ഇഷ്ടങ്ങൾക്കൊപ്പം ആകാൻ കൊതിച്ച് ആരും അല്ലാതെ ഈ യാത്ര ! കാരണങ്ങൾ ഇല്ല , കാരണക്കാരും !

Related posts

സമയവും ദിവസവും തീരുമാനിച്ചു

rahulvallappura

എല്ലാവർക്കും നന്ദി !

rahulvallappura

The best part about being alone is that you really don’t have to answer to anybody. You do what you want.

rahulvallappura