പൂർണ്ണമായും കാല്പനികമായ ഒരു ലോകത്ത് സ്വന്തം ചിന്തകൾ മാത്രം വാഴുന്ന കാലത്ത് , പൈങ്കിളി എന്ന് പരക്കെ ആക്ഷേപം ഉള്ള വാക്കുകളുമായി മല്ലിടുമ്പോൾ ഒരുപാട് ഇഷ്ടമായിരുന്നു ഇത്തരം ചിത്രങ്ങൾ.
ഇരുട്ടിൽ അലഞ്ഞിട്ടുണ്ട്. നക്ഷത്രങ്ങളെ നോക്കി കിനാവ് കണ്ടിട്ടും ഉണ്ട്, ഓടി മറയുന്ന പ്രകാശത്തെ കണ്ട് ആഗ്രഹങ്ങൾ പറഞ്ഞിട്ടും ഉണ്ട്.
നേടാത്തതൊന്നും നഷ്ടങ്ങൾ അല്ല, ഒരിക്കലും നേടാൻ കഴിയാത്ത പലതിന്റെയും തുകയും, ഗുണനഫലവും ശിഷ്ടവും ഒക്കെ ആണ് ഇന്നിലെ ഞാൻ.
മനസ്സ് എന്നൊന്ന് പണ്ടെങ്ങോ ഉണ്ടായിരുന്നതായി ഒരോർമ്മയാണ്, ഇന്നത് ആർത്തിരമ്പുന്ന തിരകൾ ഉള്ള ഒരു സാഗരം ആണ്. ഇടക്കിടെ ഉയർന്നടിക്കുന്ന തിരകൾ ദിനങ്ങളും രാവുകളും കവർന്നെടുക്കും.
അത്രനാൽ സ്വരുക്കൂട്ടിയതത്രയും തിര എടുത്ത വേദനയിൽ വീണ്ടും കെട്ടിപ്പടുക്കാൻ ശ്രമിക്കും ശാന്തതയെ.
ഇപ്പോൾ കാത്തിരിക്കുന്നു ഞാനും, ആ ശാന്തതക്കൊപ്പം എന്നെയും കവരുവാൻ പോന്ന ഒരു സുനാമിത്തിരയെ..
വരും വരാതിരിക്കില്ല.. എല്ലാം ശാന്തമാകും എന്നെന്നേക്കുമായി….