അതൊരു കാലം തന്നെ , ഒളിച്ചും പാത്തും നിന്നെ കണ്ടു നടന്ന കാലം . നീ തിരികെ ഒന്ന് നോക്കുമ്പോൾ അലസമായി മറ്റെവിടേക്കെങ്കിലും കണ്ണൊന്ന് ഓടിക്കും . ഒന്ന് മിണ്ടാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു . കാലങ്ങൾക്കപ്പുറം ഈ ഓർമ്മകൾ എന്നിൽ നിന്ന് വിട്ടകന്ന് ഞാൻ ഏതോ ഒരു ലോകത്തിൽ സ്വദേശിയാകാൻ യാത്ര പോകും മുമ്പേ വരേ , നിന്നെ കണ്ട ആ നാളുകൾ ഞാൻ ഓർത്തുകൊണ്ടേ ഇരിക്കും . അതായിരുന്നു ഞാൻ ജീവിച്ച കാലം എന്ന് എന്നെ എങ്കിലും തൃപ്തമാക്കാൻ , മിച്ചമായ ആഗ്രഹത്തിനായി വീണ്ടും ഒന്ന് പുനർജനിക്കാൻ വല്ലാണ്ട് ആഗ്രഹിക്കുന്ന ഒരു ജിവിയുടെ കാത്തിരിപ്പ്
previous post
next post