Mood Quotes

സ്വപ്‌നങ്ങൾ

കാലത്ത് എഴുനേറ്റ് വെറുതെ എങ്ങോട്ട് നോക്കി ഇരിക്കുമ്പോൾ രാത്രി മയക്കത്തിൽ തെളിഞ്ഞ മുഖത്തെ പറ്റിയുള്ള ആവലാതികൾ വല്ലാണ്ട് അലട്ടിയിരുന്നു , എടുത്ത് വെച്ച കുപ്പിയുടെ മൂടി തുറന്ന് കമഴ്ത്തുമ്പോൾ വെള്ളം തീർന്നിരുന്നു . ഇന്നലെ അത്രകണ്ട് പേടിയോ , ആശങ്കയോ ഇടയിൽ ഉണ്ടായിരുന്നിരിക്കണം . മേശയിൽ ഗ്ലാസ് പരതി , രാവിലെ പതിവായി കിട്ടാറുള്ള ചായയും എത്തിയിട്ടില്ല . എന്തോ മാറ്റങ്ങൾ ഒക്കെ വന്ന പോലെ ! എഴുനേൽക്കാൻ മനസ്സ് വരുന്നില്ല ! എന്തിനാകും അത്രമേൽ വഴക്കിട്ടത് , പിണക്കങ്ങൾക്ക് ഒക്കെ ഒരു പരുതി ഉണ്ടാകില്ലേ ! ജനാലയിലൂടെ കടന്ന് വന്ന പ്രകാശത്തിന് അപ്പോഴും മങ്ങിയ നീല നിറം തന്നെ ! ഇനിയും നേരം പുലർന്നില്ല ! കിഴക്ക് സൂര്യൻ തയ്യാർ എടുക്കുന്നതെ ഉണ്ടാകു ! രാത്രികൾ ! കാല്പനികം !

Related posts

ഭ്രാന്ത് പിടിപ്പിക്കുന്നു..

rahulvallappura

മറുപടികൾക്കായുള്ള കാത്തിരിപ്പ്

rahulvallappura

ഒരു കഥ ഭാഗം 1

rahulvallappura