Mood Quotes

കാലത്തിനായി കാത്തിരിക്കുന്നില്ല

കുറെ ദൂരം നടന്നു ! നാളെകളെ കുറിച്ചുള്ള ചിന്തകൾ ഇല്ലാത്ത നേരങ്ങൾ ! ആരെയും കുറിച്ചോർത്ത് വേവലാതികൾ ഇല്ല. ഇന്ന് ഉറക്കമുണർന്നത് തന്നെ പുതുതായി എന്തെങ്കിലും ജീവിതത്തോട് ചേർത്ത് വെക്കണം എന്ന ചിന്തയിൽ ആണ് . കാരണം പഴക്കം ചെല്ലുംതോറും വീഞ്ഞ് പോലെ ഓർമ്മകൾക്ക് തീവ്രത ഏറി വരുന്നു . ഇടക്കിടെ വിരുന്ന് വരുന്ന കാലവ്യത്യാസങ്ങൾ പോലെ ഇടയ്ക്കിടെ മിന്നി മായുന്നു മുഖങ്ങൾക്കൊപ്പം സാമീപ്യങ്ങളും ! ആർക്കൊക്കെയോ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയ ഒരു ജീവിതം.. അറിയുന്നവരും അറിയാത്തവരും അതിൽ പെടും . പിന്നെയും പിന്നെയും ആവർത്തനത്തോടെ അതിലേക്ക് നടക്കാൻ തീരെ മനസ്സ് വരുന്നില്ല ! ഞാൻ മാറണം ! എന്റെ ജീവിതത്തിൽ ഞാൻ ചിന്തിക്കുന്ന കാര്യങ്ങൾക്ക് മാത്രമാണ് മൂല്യം . അതിനപ്പുറം മറ്റൊന്നിനും ഇല്ല തന്നെ ! വേവലാതികൾ ഇല്ലാതെ ആരെയും പഴിക്കാതെ ഞാൻ വിടപറയുന്നു ഈ വേളയിൽ !!

സർവ്വം ശ്രീരാമ സമർപ്പിതം ! ശ്രീരാമജയം

[amazon_link asins=’B078KL8F31,B078KGV9K6,B078KWPQ7W,B078KQC19V,B071HFY8N4,B073B4CH9N,B0773PWZP5,B075QHSLZM,B078KKC84J’ template=’ProductGrid’ store=’vallappura-21′ marketplace=’IN’ link_id=’815dde99-6248-11e8-8a27-87c02a0636e7′]

Related posts

വെള്ളപ്പൊക്കത്തിൽ

rahulvallappura

world environment day

rahulvallappura

Day 2 – അലഞ്ഞു

rahulvallappura