Mood Quotes

രാത്രിയാകുന്നു എകാകികള്‍ ഉണരുന്നു

രാത്രിയാകുന്നു .
എകാകികള്‍ ഉണരുന്നു .

ഉന്മാദികളുടെ തരിശുപാടം
പാട്ടത്തിന് എടുത്ത്
അവര്‍ വിഷാദത്തിന്‍റെ വിത്തുപാകുന്നു .

പാടവരമ്പാകെയും കുത്തിയിരുന്ന്
ഒരു കൂട്ടം മിന്നാമിനുങ്ങുകള്‍
കതിരെടുക്കാന്‍ കാക്കുന്ന
പകല്‍പക്ഷികളെ പറഞ്ഞയക്കുന്നു .

നിലാവും മഞ്ഞും നക്ഷത്രങ്ങളും കൂടി
ഉറക്കത്തിന്‍റെ കളപറിക്കുന്നു .

പാതിവരെ എത്തിയ ഭ്രാന്തന്‍ മഴ
ചിരിച്ചുകൊണ്ട് തിരിച്ചുപോകുന്നു .

ഒരൊറ്റമൂങ്ങയുടെ കൂട്ടില്‍നിന്ന്
ഒരു കൊയ്ത്തുപാട്ടൊഴുകിയെത്തുന്നു .

തൂങ്ങിമരിച്ച ഒരു സ്വപ്നത്തിന്‍റെ ആത്മാവ്
അതിനു താളം പിടിക്കുന്നു .

ഒച്ച കേട്ട് പകല്‍പക്ഷികള്‍ ഉണരുന്നു .

പകലാകുന്നു .

എകാകികള്‍ ഉറങ്ങുന്നു .

Related posts

Missing someone and not being able to see them is the worst feeling ever.

rahulvallappura

The best part about being alone is that you really don’t have to answer to anybody. You do what you want.

rahulvallappura

Loneliness expresses the pain of being alone and solitude expresses the glory of being alone.

rahulvallappura