Mood Quotes

ആ വിളിയിൽ കഴിയും

കാലങ്ങളായി മനസ്സിൽ ഒരു പുണ്യമായി കണ്ടത് അത്രയും ഇന്നിൽ എന്നിൽ നിന്നും അകലുന്നു. ജീവനുള്ളിടത്തോളം അത് എന്നിൽ മാത്രമായി തുടരട്ടെ , മാറ്റങ്ങൾ ഉണ്ടാകട്ടെ എല്ലാവർക്കും. ഏകാന്തതകയെ വെല്ലുവിളിച്ച് ശിഷ്ട കാലം. അത് കുറച്ച് ദിവസങ്ങൾ മാത്രം എങ്കിൽ സന്തോഷം

മനസ്സിൽ അതൊരു തോന്നൽ ആയിരുന്നു അവസാന വിളിയോടെ യാത്ര പറയും എന്ന്‌ , കുറ്റപ്പെടുത്തലുകൾ ഏൽക്കാം കാരണം മനസ്സിലെ ആ പുണ്യം എന്നും സ്വസ്ഥമായി ഇരിക്കട്ടെ. ആ വിളി ഇന്നുണ്ടാകും എന്നത് ഒരു പ്രതീക്ഷയാണ് ഒരു പക്ഷെ അവസാനമായി ഞാൻ പ്രതീക്ഷിക്കുന്ന ഒന്ന്.

ഇന്ന് ക്ഷേത്രത്തിൽ പോയി എല്ലാം ചെയ്യും മുമ്പേ അനുവാദം എന്നൊന്ന് ഉണ്ടല്ലോ, പ്രത്യക്ഷ ദേവകളോട് എന്നും ആഭിമുഖ്യം ഉള്ളതാകാം കാരണം

ഇനി ഒരു എഴുത്തിന് അക്ഷരങ്ങൾ നിരത്താൻ ജീവൻ ഉണ്ടാകുമെന്ന് ഉറപ്പില്ല. എന്നെ ഞാൻ അറിയാതെ വായിക്കുന്ന എല്ലാവര്ക്കും നന്ദി. ഒപ്പം യാത്രാ മൊഴിയും

മനസ്സിൽ ജീവൻ വെടിഞ്ഞു കഴിഞ്ഞു.

solo #love

Related posts

ജനിച്ച് പോയില്ലേ സാർ, ജീവിച്ചോട്ടെ

rahulvallappura

അന്ന് പെയ്ത മഴയിൽ

rahulwordpress

ഇന്ന് കണ്ട സ്വപ്നം

rahulvallappura