Mood Quotes

ഇനി പൊതപ്പിക്കാൻ വേണ്ട ഒരു പട്ട് ആണ് അയക്കേണ്ടത്

വളരെ വിചിത്രമാണ് ആളുകൾ ഇവർക്കിടയിൽ പിടിച്ച് നിൽക്കാൻ കഴയാതെ വന്നതിനെ തുടർന്ന് , അരങ്ങ് ഒഴിക്കുക ആണ്. ഞാൻ. പറഞ്ഞതും പ്രവർത്തിച്ചതും ഒക്കെ 2 വഴിക്ക്.. എങ്കിൽ എന്തിനായിരുന്നു. ഈ വാക്കുകൾ, ഒരുവന്റെ ജീവിതം നാശത്തിന്റെ വക്ക് വരെ കൊണ്ട് ചെന്നെത്തിക്കുമ്പോൾ ഉള്ള നേട്ടം . അവസാനമായി അത് അറിയാൻ ഒരു മോഹം തോന്നി. വെറുതെ കാശ് കളഞ്ഞ് അഭിനയം കാഴ്ച്ച വെക്കേണ്ടതില്ല. ഇനി ഒന്നും !. കാശിന്റെ അഹങ്കാരം ആകാം. പക്ഷെ അത് ബുദ്ധിമുട്ടി നെറ്റി വിയർത്ത കാശിൽ ഇഷ്ടക്കാർക്ക് വലിയ വിലമതിക്കുന്നത് എന്ന് കരുതി നിങ്ങൾക്ക് വിലയാണെന്നെ തോന്നാത്ത പലതും വാങ്ങുന്ന ഒരുവനോട് ആകരുത്. ജീവിതത്തിൽ എത്ര വട്ടം പറഞ്ഞു. ഒടുവിൽ ഒരിക്കലും അഴിക്കാൻ കഴിയാത്ത നല്ല 8 ന്റെ പൂട്ട് തന്ന് നിർത്തി… മനസ്സ് എന്നൊന്ന് ഉണ്ട്. അത് നിങ്ങൾക്ക് മനസ്സിലാകുമോ അറിയില്ല. പക്ഷെ പന്ത് കളിച്ച് കളഞ്ഞത് നീ ഒക്കെ ആ മനസ്സിനെ തന്നെ ആണ്. അറിയാം ഇത് സാഹിത്യം അല്ല ! പക്ഷെ എന്നെ ഇല്ലാണ്ടെ ആക്കിട്ട്, എന്റെ മുഖത്തെ ചിരിയും സന്തോഷവും ഒക്കെ തുടച്ച് കളഞ്ഞ്, നിർത്താതെ കണ്ണുനീർ സമ്മാനിച്ചിട്ട്, സന്തോഷമായി ജീവിക്കുമ്പോൾ ഓർക്കണം! അവന് വിശ്വാസം ഇല്ലേലും ദൈവം എന്നൊന്ന് ഉണ്ട്..

Related posts

ആകെത്തുക ഒന്ന് തന്നെ

rahulvallappura

വനവാസങ്ങൾ

rahulvallappura

ഒരു Weekend Escape

rahulvallappura