Mood Quotes

ഓർമ്മകളും ചിന്തകളും

ഈ ദിവസം വളരെ പ്രിയമുള്ളതും, ഇഷ്ടമുള്ളതുമായിരുന്നിരിക്കാം, കഴിഞ്ഞകാല ഓർമ്മകളിലേക്ക് ഊളിയിടുന്ന മനസ്സിനെ നോക്കി ഒന്ന് കൊഞ്ഞനം കുത്തി. ഇനിയും നാണമില്ലാതെ ഓർമ്മകളിൽ തത്തി കളിക്കുന്നു. ഇന്നിൽ നീ എന്തെന്നുള്ള തിരിച്ചറിവ് നൽകിയ ദിനം അല്ലെ. മനസ്സൊന്ന് പതറിക്കാണണം അല്ലെങ്കിൽ വളിച്ച മുഖവുമായി നിന്നു കാണാം. തിരിച്ചറിവ് ഹാ , ഈ ലോകത്ത് തന്നെ ജനിച്ചതിനെ പഴിക്കുന്ന ആ അറിവുകൾ എന്തിനാണ്. നാണക്കേടിന്റെയും തോൽവിയുടെയും കണക്ക് നിരത്തിയ ചിന്തകളോടായി മനസ്സ് പറഞ്ഞു. ഹും ഓർമ്മകളെക്കാൾ എന്ത് കൊണ്ടും നല്ലത് തിരിച്ചറിവുകൾ ആണ്. ഓട്ടകാലണയുടെ മൂല്യം പറഞ്ഞു വന്ന നായകന് പോലും നഷ്ടങ്ങൾ ആണ് ഒടുക്കം കൂട്ടായത് എന്ന ഉദാഹരണ പിൻബലത്തിൽ , വിടാൻ തയ്യാറാകാതെ പിടി മുറുക്കി. ഇന്നും ഓരോ രാത്രിയും ഇവർ തമ്മിലുള്ള ഈ തർക്കങ്ങൾക്കിടയിൽ ആരെയും അനുകൂലിക്കാതെ ഈ പാഴ് ശരീരം.

നഷ്ടങ്ങളുടെ വേലിയേറ്റത്തിൽ ഏകനായി , എന്നും എന്നെന്നും. കഴിഞ്ഞകാലങ്ങളിൽ കൂടെ എന്ന് പറഞ്ഞ പലരും പുനർജന്മ ചിന്തയിലേക്ക്‌ വഴിമാറുമ്പോൾ എന്നും ഈ ചിന്തകൾക്കും ഓർമ്മകൾക്കും ഇടയിലെ നൂൽ പാലത്തിൽ ഈ ഞാനും…

Related posts

ഒരുപാട് സ്നേഹിച്ചവർ ഒപ്പമില്ലെന്ന് അറിയുന്ന നിമിഷത്തെ അതിജീവിക്കാൻ ഒരിക്കലും ആരും ആഗ്രഹിച്ചെന്ന് വരില്ല

rahulvallappura

ചെമ്മരത്തീ….

rahulvallappura

Loneliness expresses the pain of being alone and solitude expresses the glory of being alone.

rahulvallappura