Mood Quotes Seen in the trail

കാലത്തിൻറെ കയ്യൊപ്പ്

ആദിയോഗിയിലേക്കുള്ള എൻ്റെ ദൂരം വളരെ വലുതായിരുന്നു ! പക്ഷെ ജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ സംഭവിച്ച മാറ്റങ്ങൾ അത് , വിശ്വാസങ്ങളിൽ നിന്നും ഒരു ഏകാന്തതയുടെ ഗിരി ശൃങ്ഗങ്ങളിലേക്ക് എന്നെ കൊണ്ടുചെന്നെത്തിച്ചു ! കാലമാണ് പരമമായ സത്യം ! യാത്രങ്ങൾ ഓരോ അന്വേഷണങ്ങൾ ആണ് ! ഇഷ്ടങ്ങളേയോ , കിനാവുകളെയോ , സ്വയം ജീവിതത്തെ തന്നെയോ അന്വേഷിക്കുന്ന ഒന്ന് ! ഒടുവിൽ അത് ചെന്നെത്തുക തിരുജടയിൽ വശ്യ മനോഹരിയായ ഗംഗ യെ ഒളിപ്പിച്ച ആ പരം പൊരുളിൽ തന്നെ ! അന്വേഷണങ്ങൾ തുടരുക തന്നെ ആണ് ! അനന്തമായ ഈ പ്രപഞ്ചത്തിൽ കണ്ടെത്തെലുകൾ ഇല്ലാത്ത ഒരു അന്വേഷണം ! എന്നോളം ചെറുതാകുകയോ , ഞാൻ പ്രപഞ്ചത്തോളം വലുതാകുകയോ മാത്രം ചെയ്‌താൽ അവസാനിക്കുന്ന ഒരു അന്വേഷണം !

മഞ്ഞു മലകളിൽ എവിടെയോ ഞാൻ തേടുന്നു ആ ജീവിത സത്യം ! കാലത്തിൻറെ ആ കയ്യൊപ്പ് !

Related posts

ഇടക്കിടെ വരുന്ന സമ്മാനങ്ങൾ

rahulvallappura

വൈകുന്നേരങ്ങളിൽ അകലങ്ങളിൽ എങ്ങോ അസ്തമിക്കുന്ന സൂര്യന് പലപ്പോഴും എന്നിലെ ഞാൻ ആകാൻ കഴിയുന്നു എന്നതാകും ഇത്ര ഇഷ്ടം തോന്നുവാൻ കാരണം..

rahulvallappura

കൊടുത്ത് പോയ വാക്കുകൾക്ക് വേണ്ടി രാത്രികൾക്ക് കൂട്ടിരിക്കുമ്പോൾ അറിയുന്നുണ്ടോ അവയെല്ലാം എനിക്ക് നഷ്ടമായ എന്റെ പ്രിയ സ്വപ്‌നങ്ങൾ ആയിരുന്നു എന്ന് !

rahulvallappura