ചെറുപ്പം മുതൽ ഉള്ള ഓരോ ചിന്തകൾ ഉണ്ട്. അതിൽ പലതും തികച്ചും വ്യെക്തിപരമായവ മാത്രം ആണ്. സാമൂഹിക ജീവി ആയിരുന്നിട്ടും വലിയ കാര്യമായി മേഖലയിൽ കൈവെച്ചിട്ടില്ല. കാരണം സ്വന്തം കാര്യങ്ങളിൽ തന്നെ ഉറച്ച ഒരു തീരുമാനം എടുക്കാൻ നന്നേ പാട് പെട്ടിരുന്നു എന്നത് തന്നെ.
പലതും പ്രായത്തിന്റെ ചിന്തകൾ മാത്രമാണ് എന്ന് കരുതി മറന്നത് തന്നെ ആണ്. ചിലത് കാലവും പ്രായവും എത്ര കഴിഞ്ഞിട്ടും മായാതെ തുടരുന്നു. അറിഞ്ഞുകൊണ്ട് ആരെയും വേദനിപ്പിക്കരുത് എന്നും, സ്വന്തം നേട്ടത്തിനായി മറ്റൊരാളുടെയും കണ്ണുനീർ വീഴ്ത്തരുത് എന്നും മനസ്സിൽ എന്നോ പറഞ്ഞുറപ്പിച്ച കാര്യങ്ങൾ ആണ്. എത്രത്തോളം എനിക്ക് എന്നോട് നീതി പുലർത്താൻ കഴിയുന്നു എന്നത് അത്ര വ്യെക്തമായ ഒന്നല്ല.
ചിലപ്പോൾ ഒക്കെ മൂഡ് സ്വിങ് എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന ആ സംഭവം പലപ്പോഴും മനസ്സിലെ ഉറച്ച ചിന്തകളെ പോലും കാറ്റിൽ പരത്തുന്നു. പല തവണ ചിന്തിച്ച് ഓരോ കാര്യവും ചെയ്യുക എന്നത് വളരെ വൈകി ആണെങ്കിലും മനസ്സിലാക്കുന്നു, പക്ഷെ പലപ്പോഴും സാധ്യമാകാരില്ല എന്നത് ആണ് സത്യം. കൊഴിഞ്ഞ മോഹങ്ങളും , നേടിയ സന്തോഷങ്ങളും ഇന്നലെയും ഇന്നും നാളെയും എനിക്ക് സ്വന്തമാണ്. ഓർമ്മകൾ അത് പലരീതിയിൽ പല നിറങ്ങളിൽ പല നേരങ്ങളിൽ കടന്ന് വരും, ചിലത് കണ്ണ് നിരക്കും, ചിലത് ചുണ്ടുകളിൽ ചിരി പടർത്തും ചിലതോ മനസ്സിന്റെ താളം തന്നെ തെറ്റിക്കും.
തീരുമാനങ്ങൾ അത് എന്നായാലും ഉണ്ടാകേണ്ടതാണ്.. ചിന്തകളിൽ നിന്ന് ഞാൻ തീരുമാനങ്ങളിലേക്ക് നീങ്ങുകയാണ്.. മനസ്സിലെ ചില ചിന്തകളെ അടക്കുകയോ ഒതുക്കുകയോ വേണം, അവയാണ് ഈ വേലിയേറ്റങ്ങൾ ഉണ്ടാക്കുവാൻ കാരണം.
രോഗത്തെ അല്ല രോഗ കാരണത്തെ വേണം ചികിൽസിക്കാൻ . അതേ വേണ്ടത് എന്റെ മനസ്സിന് തന്നെ. ചിലതെല്ലാം , ഒഴിവാക്കുകയാണ്, അല്ലെങ്കിൽ ഞാൻ ഒഴിവാകുകയാണ് , പലതിൽ നിന്നും…
ഓർമ്മകൾ വിരുന്ന് വരാത്ത ഒരു ലോകം ഉണ്ട്, അവിടെ ശാന്തിയും സമാധാനവും ഉണ്ട്.
കാലത്തെയോ, മറ്റാരെയോ വെല്ലുവിളിക്കാൻ ഞാൻ ആളല്ല… ആകുകയും ഇല്ല..
അറിഞ്ഞോ അറിയാതെയോ ചെയ്ത ദുഷ്കർമ്മങ്ങൾക്ക് മപ്പപേക്ഷയോടെ വിടപറയുന്നു…