Mood Quotes

ഓർമ്മകളോടെ ഈ ഞാനും. 

വെറുതെ ഓർക്കുന്നു. കാലം, വല്ലാത്തൊരു പ്രതിഭാസം തന്നെയാണ്. തനിച്ചായ ബാല്യത്തിന്റെ ഓർമ്മകളിൽ എന്നും ആ മുഖം നിറഞ്ഞു നിൽക്കുന്നു. ഒരുപക്ഷേ എന്നെക്കാൾ എന്നെ അറിഞ്ഞ മറ്റൊരാൾ. എന്നിലേക്കുള്ള ദൂരം എത്രയെന്ന് തിട്ടമുള്ള ഒരാൾ.

 

മനസ്സിലെ ഇനിയും തിരിച്ചറിയാത്ത എന്തോ ഒന്നിനെ സ്നേഹം എന്ന് പറഞ്ഞു പഠിപ്പിച്ചത് ആ മുഖം ആയിരുന്നു. ഇന്നെവിടെ എന്ന് പോലും അറിയില്ല. എന്നും രാത്രിയുടെ ഏറിയ പങ്കും ഓർമ്മകൾ കാർന്നുതിന്നുമ്പോൾ അതിൽ ആ മുഖം നിറയുന്നത് ഞാൻ അറിയുന്നു.

 

ഇന്നലെകളെ മറക്കാൻ , നാളെകളെ ഓമനിക്കാൻ, ഇന്നിൽ അതിന്റെ മധുരം നുകർന്ന് ജീവിക്കുവാൻ,

 

രാത്രിയാകുന്നു , ഏകാകികൾ ഉണരുന്നു. കണ്ണുകളുടെ ഭാഷ വശത്താക്കിയ കാലം മുതൽ ഇവ്വിധം തന്നെ എല്ലാം…

 

സന്തോഷമായി ഇരിക്കുന്നുണ്ടാകും.   ഓർമ്മകൾ നശിച്ചിരിക്കും.. പുതിയ കാലത്തിന്റെ സുന്ദര സ്വപ്നങ്ങളെ കൂട്ട് പിടിച്ച് നടക്കുകയാകും ആ മുഖം.

 

വേദനയിൽ ഓർമ്മകളോടെ ഈ ഞാനും.

Related posts

അവൾ – മായാതെ

rahulvallappura

കൊടുത്ത് പോയ വാക്കുകൾക്ക് വേണ്ടി രാത്രികൾക്ക് കൂട്ടിരിക്കുമ്പോൾ അറിയുന്നുണ്ടോ അവയെല്ലാം എനിക്ക് നഷ്ടമായ എന്റെ പ്രിയ സ്വപ്‌നങ്ങൾ ആയിരുന്നു എന്ന് !

rahulvallappura

പ്രണയിനിയുടെ ഓർമ്മയിൽ

rahulvallappura