മരണമെത്തുന്ന നേരത്തു നീയെന്റെ അരികിലിത്തിരി നേരമിരിക്കണേ
മരണമെത്തുന്ന നേരത്തു നീയെന്റെ അരികിലിത്തിരി നേരമിരിക്കണേ… കനലുകള്‍ കോരി മരവിച്ച വിരലുകള്‍ ഒടുവില്‍ നിന്നെത്തലോടി ശമിക്കുവാന്‍ . ഒടുവിലായകത്തേക്കെടുക്കും ശ്വാസ- കണികയില്‍ നിന്റെ ഗന്ധമുണ്ടാകുവാന്‍ . ഇനി തുറക്കേണ്ടതില്ലാത്ത കണ്‍കളില്‍ പ്രിയതേ നിന്‍മുഖം മുങ്ങിക്കിടക്കുവാന്‍....
