Mood Quotes

നീ എടുക്കാതെ പോയ തീരുമാനത്തിന് ബലിയാടായി ഞാൻ

ജീവിതം ഒരു വാക്കിനും ചിന്തക്കും തീരുമാനത്തിനും അപ്പുറം ഉണ്ടെന്നത് വിശ്വാസം അല്ല അതൊരു സത്യമാണ് . പക്ഷെ ആ തീരുമാനം എന്റെ കൈകളിൽ ഉള്ളതല്ല എന്നതാണ് സത്യം . അത്തരം ഒരു തീരുമാനം എടുക്കാൻ കഴിയാത്തിടത്തോളം ഒന്നും തടുക്കാൻ കഴിയുകയുമില്ല ! ഒരിക്കൽ സമ്മാനമായി നേടിയവ അത്രയും അരികിൽ വെച്ച് എല്ലാം കഴിഞ്ഞ കാലത്തിലെ ഏതോ ഓർമ്മയെന്ന് കരുതി ജീവിതം ഇഷ്ടദേവന് മുമ്പിൽ സമർപ്പിക്കുന്നു ! ഒരു പക്ഷെ നിങ്ങൾക്ക് അല്ല നിങ്ങൾക്കേ തീരുമാനിക്കാൻ കഴിയുമായിരുന്നുള്ളൂ . നിരാശയിൽ സംഭവിച്ച് പോയതിന് മനസ്സുരുകിയിട്ട് കാര്യമുണ്ടാകില്ല ! എൻറെ ജീവിക്കുവാനുള്ള അവകാശത്തെ തന്നെയാണ് നീ വിലക്കെടുത്തത് !

സന്യാസജീവിതം നയിച്ചിട്ടില്ല എങ്കിലും ചിലപ്പോളൊക്കെ അവരുടെ ചിന്തകൾ കടം കൊള്ളുന്നു ! വിട പറയുന്നു. ഇത്രകാലം ജീവിക്കുവാൻ കഴിഞ്ഞത് പുണ്യമായി തന്നെ കാണുന്നു !

Related posts

കൊടുങ്ങല്ലൂർ അമ്മയുടെ തിരു സന്നിധിയിൽ

rahulvallappura

കൊടുത്ത് പോയ വാക്കുകൾക്ക് വേണ്ടി രാത്രികൾക്ക് കൂട്ടിരിക്കുമ്പോൾ അറിയുന്നുണ്ടോ അവയെല്ലാം എനിക്ക് നഷ്ടമായ എന്റെ പ്രിയ സ്വപ്‌നങ്ങൾ ആയിരുന്നു എന്ന് !

rahulvallappura

ഇടക്കിടെ തേടി വരുന്ന സമ്മാനങ്ങൾ

rahulvallappura