പ്രിയപ്പെട്ട ആ എന്തേലും ആകട്ടെ
ഒരു പക്ഷെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ഒരു ദിവസത്തിലൂടെ ആകും ഞാൻ കടന്ന് പോകുന്നത്. ചിലപ്പോൾ നാളെകളിൽ ഇതിലും പൊളിക്കുന്ന സാധനങ്ങൾ വന്നെന്നും ഇരിക്കും. കുറെ ഏറെ ആഗ്രഹങ്ങളും ഇഷ്ടങ്ങളുമായി തുടങ്ങിയ ഒരു ജീവിതം, കുറെ ഒക്കെ എന്നല്ല മിക്കവാറും എല്ലാം തന്നെ ആഗ്രഹങ്ങളായി തുടരുകയോ എന്നെന്നേക്കുമായി നഷ്ടപ്പെടുകയോ ചെയ്തതാണ്. കാലങ്ങളായി മാറ്റം ഇല്ലാതെ തുടരുന്ന ഒന്ന് ആയതിനാൽ വല്യ കാര്യമായി ശ്രദ്ധിച്ചതും ഇല്ല. അങ്ങനെ അതൊക്കെ ഒരു വശത്ത് ഒതുക്കി വെച്ച് ജനുവരി ഒരു ഓർമ്മയെയും കൂട്ട് പിടിച്ച് ജനിച്ച് പോയത് കൊണ്ട് ജീവിക്കുക ആരുന്നു. എന്നാ പറയാനാ അവിടെയും കോലിട്ട് ഇളക്കി എന്നെന്നേക്കുമായി ഇല്ലാതാക്കുവാൻ ശ്രമിക്കുന്ന പോലെ ഉണ്ട് ചിലരുടെ ഒക്കെ പ്രവർത്തികൾ കാണുമ്പോൾ. നിങ്ങളോടൊക്കെ ഇതിനുംമാത്രം എന്ത് ചെയ്തു എന്ന് ഓർത്തിട്ട് ഒരു എത്തും പിടീം കിട്ടണില്ല..
വല്ല മുൻജന്മ സുകൃതമോ അല്ലല്ലോ ആ പാപമോ വല്ലോം ആണേൽ തുറന്ന് പറഞ്ഞേക്ക്.. ഇതൊരുമാതിരി.. തേച്ച് ഒട്ടിച്ച് മുളകും തേച്ച് തിളക്കണ എണ്ണയിൽ പച്ചക്ക് വറക്കാൻ നിൽക്കണ അവസ്ഥ ആണ്….
ദയവുണ്ടാകാൻ അപേക്ഷ….