Mood Quotes

എനിക്കൊന്നും മനസ്സിലായതേ ഇല്ല ! ഞാൻ ശ്രമിച്ചിട്ടില്ല ഒന്നും

ഇപ്പോഴും മനസ്സിൽ ആകാത്ത ചിലതെല്ലാം ഉണ്ട് ! ഒരിക്കലും ആരെയും ചതിക്കണോ പറ്റിക്കാനോ ശ്രമിച്ചിട്ടില്ല ! എന്നിട്ടും ഇടയ്ക്കിടെ ഒന്നും അറിയാതെ പ്രിയപ്പെട്ടവരിൽ നിന്നും കുത്തി നോവിക്കുന്ന വാക്കുകൾ കേൾക്കേണ്ടി വരാറും ഉണ്ട് ! ഇന്നലെകളിൽ ഒരു വാക്ക് ആരോടെങ്കിലും പറഞ്ഞിട്ടുണ്ട് എങ്കിൽ അതിനെ എന്നും സത്യമായി നിലനിർത്താൻ ആണ് ഈ ജീവിതം പോലും ഏകാകിയായ ഒരുവന്റെ പ്രാന്തൻ സഞ്ചാരങ്ങൾ ആക്കി മാറ്റിയത് . എന്നെ മാത്രമേ വിശ്വസിക്കാവൂ എന്നല്ല ! പക്ഷെ ഞാൻ ഒരിക്കലും നിങ്ങളോട് ചതിവോ വഞ്ചനയോ കാണിക്കില്ല ! അങ്ങനെ ഈ ജീവിതത്തിൽ ഒരു അവസരം ഉണ്ടായാൽ – ഞാൻ ആ നിമിഷത്തിൽ ജീവൻ ഈ ദേഹം വെടിഞ്ഞിരിക്കും ! കാരണം വാക്കാണ് സത്യം , അത് തന്നെയാണ് ജീവിതവും !

Related posts

അന്നും ഇന്നും എന്നും മഞ്ഞപ്പടക്കൊപ്പം

rahulvallappura

ജീവിതത്തിലെ കാണാത്ത ഒരു കോൺ

rahulvallappura

പ്രിയങ്ങൾ

rahulvallappura