Mood Quotes

എന്തോ ഒറ്റക്ക് ആകുമ്പോഴും മനസ്സിൽ ആ സുന്ദര നിമിഷങ്ങൾ – ഒപ്പം ഉണ്ടായ നിമിഷങ്ങൾ

ഇടവേളകൾ

ഇടവേളകൾ ഉണ്ടാകണം ജീവിതത്തിന് , യാത്രകൾക്ക് ഇടയിലെ ആ ഇടവേളകളിൽ ആണ് കഴിഞ്ഞ കാലങ്ങളിലെ ഓർമ്മകൾ നമ്മെയോ നാമോ തേടുക .

പ്രണയം

ഈ അടുത്തതായി നേടുന്നതിന്റെ പുതിയ പേര് പ്രണയം എന്നായി എന്നൊരു സംശയം . കാലങ്ങളായി കാത്തിരുന്നും അരികിൽ എത്തുമ്പോൾ വേദനകൾ ഏറ്റുവാങ്ങിയും , മനസ്സിൽ ഒരു ദൈവസങ്കല്പം പോലെ സൂക്ഷിച്ചതൊക്കെ എന്തായിരിക്കുമോ ഈ പുതിയ കാലത്തിൽ . ആ പുണ്യം എന്നിൽ ഒരു മഴയായി പെയ്തിരുന്നെങ്കിൽ എന്ന് മോഹിക്കാത്ത ദിനങ്ങൾ ഇല്ല , നേരങ്ങൾ ഇല്ല .

കാത്തിരിപ്പ്

ഒരിക്കലും അവസാനിക്കാത്ത , ഒന്ന് – ഞാൻ എന്റെ ഇഷ്ടങ്ങൾക്ക് അരികിൽ ഉണ്ട് പക്ഷെ ഒരിക്കലും അത് എനിക്ക് സ്വന്തമായി കാലം കൽപ്പിച്ച് നൽകിയതല്ല . എങ്കിലും മനസ്സിൽ ഇന്നും എന്നും അതൊരു ആഗ്രഹം – മായാത്ത അല്ലല്ലോ അസ്തമിക്കാത്ത തേജസ്സ് പോലെ !

Related posts

അവൻ

rahulvallappura

അവൾ ഭാഗം 2

rahulvallappura

ഒരുപാട് സ്നേഹിച്ചവർ ഒപ്പമില്ലെന്ന് അറിയുന്ന നിമിഷത്തെ അതിജീവിക്കാൻ ഒരിക്കലും ആരും ആഗ്രഹിച്ചെന്ന് വരില്ല

rahulvallappura