നിർവ്വചനങ്ങൾ എനിക്ക് തികച്ചും അവ്യക്തമായി തുടങ്ങിയിരുന്നു ! സ്നേഹം എന്ന വികാരത്തെ – അതൊരു വികാരം ആണോ എന്നത് ആലോചനയിൽ ആക്കാം . അനുഭവേദ്യമായ ആ പ്രത്യേകത ഉള്ള ഒന്നിനെ ഇന്നും നിർവചിക്കുന്ന വികലമായ രീതികളോട് വല്ലാത്തൊരു – കൈപ്പാണ് . ഒന്നുകിൽ എനിക്ക് പ്രായാധിക്യം മൂലം വ്യെക്തത കുറഞ്ഞതാകണം , അതുമല്ലെങ്കിൽ ഞാൻ ഇത് വരേ അങ്ങനെ ഒന്ന് അനുഭവിച്ചിട്ടില്ല എന്നതാണ് സത്യം .
ജീവിതം കയ്യിൽ മുറുകെ പിടിച്ച് ഏകാകിയായി പെരുവഴിയിലൂടെ നടന്ന് തുടങ്ങിയ കാലം ഓർമ്മകളുടെ പുസ്തകത്തിലെ ആമുഖത്തോട് ചേർന്നിരിക്കുന്ന ഭാഗം ആയിരിക്കും . ഇത് ഒരാളെ പറഞ് മനസ്സിലാക്കാനോ ! നിർവചിക്കാനോ . ഇങനെ ആണ് അങ്ങനെ ആണ് എന്ന് കാട്ടിതരാണോ കഴിയില്ല ! അത് മനസ്സ് എന്ന ആരുമേ കണ്ടിട്ടില്ലാത്ത ഒരു നിർമ്മാണശാല യിൽ , കൃത്യമായ കൂട്ടുകൾ ഇല്ലാതെ ഉണ്ടാകുന്ന ഒന്നാണ് . ഒരിക്കൽ ഉണ്ടായത് ഇഷ്ടാനുസരണം പുനർനിർമ്മിക്കാനും സാധ്യമല്ല . ഇതിങനെ ആരോട് ! മടുത്ത് മടുത്ത് ജീവൻ വെടിയാൻ ഒരുങ്ങിയ അവസ്ഥ ആയിട്ടും !
കരുതും ഒരു മൂലയിൽ എന്നും കരഞ്ഞൊടുങാം എന്ന് കഴിയുന്നില്ല ! അത് എന്റെ കുറ്റമല്ല എന്നൊന്ന് മനസിലാക്കുക ! അത്രമേൽ പറ്റാത്ത അവസ്ഥ ആയതാകും ബുദ്ധിമുട്ടിക്കാൻ തന്നെ കാരണം !