Mood Quotes

വനവാസങ്ങൾ

ചിന്തകളും മനസ്സും എന്നും എതിർ ധ്രുവങ്ങളിൽ സഞ്ചരിക്കുന്ന രണ്ട് വിചിത്ര സ്വാഭാവികൾ ആണ്. രണ്ടാളെയും ഇടക്കൊന്ന് ഇഴചേർത്ത് ഒരു വഴിക്ക് ആക്കാം എന്ന് കരുതിയാൽ അവർ കാലത്തിന്റെ പന്തയക്കളിയിൽ കാലിടറും. ജീവിതം ! ഒരിക്കലും തീരാത്ത പ്രയാണം തന്നെ ! കാരണം അന്ത്യത്തിൽ പിന്നെ ഒരു യാത്രയുടെ തുടക്കമാണോ അതോ എന്തിന്റെ എങ്കിലും ഒടുക്കം ആണോ എന്നത് ഇന്നും അവ്യെക്തമായി തുടരുന്ന ഒന്നാണ് !

നിരാശ അതിന്റെ സീമകൾ എല്ലാം ലംഘിച്ച് താണ്ഡവം തന്നെ ആടുന്നത് ! നിയന്ത്രണത്തിന് തേടിയ വഴികൾ അത്രയും അത്രമേൽ ഉത്തരം തരുന്നവ ആയിരുന്നില്ല ! ജീവിതത്തിൽ ഇപ്പോഴും ഒരു പ്രതീക്ഷ ബാക്കിയാണ് ! കാരണം എന്നോ ആഗ്രഹിച്ച , ആദ്യാനുഭവങ്ങൾക്ക് അങ്ങനെ ചില പ്രത്യേകതകൾ ഉണ്ട് ! മനസ്സവിടെ അങ്ങനെ ഉടക്കി കിടക്കും ഇനിയും അത് കാലം ആണെങ്കിൽ കാലം എത്ര കഴിഞ്ഞാലും അങ്ങനെ തുടരും ! മനസ്സ് ആ വഴിയിൽ ആയിരിക്കുമ്പോൾ തന്നെ ഒരുപാട് പേരുടെ ജീവിതം ചിന്തയിൽ നിറയും ! ആകെത്തുകയായി കിട്ടുന്ന നിരാശയിൽ ഓരോ നിമിഷവും ഞാനും ഓർമ്മകളും തുടർന്ന് കൊണ്ടേ ഇരിക്കും !

വല്ലാത്തോരു നഷ്ടബോധം ! ഇനി ഒരിക്കൽ കണ്ട് മുട്ടുമോ എന്നത് പോലും അറിയില്ല ! വനവാസങ്ങൾ തുടരുമ്പോഴും മനസ്സിൽ ഒപ്പം ആയിരുന്ന സുന്ദര നിമിഷങ്ങൾ ഒരു മധുരിക്കുന്ന ഓർമ്മയായി എന്നും എന്നിൽ ! ഇനിയും തുടരുന്ന കാത്തിരിപ്പിന്റെ വല്ലാത്തൊരു അവസ്ഥയിൽ …..

Related posts

വള്ളപ്പുര എന്ന കപട മുഖം

rahulvallappura

Who knows how long I’ve loved you, you know I love you still. Will I wait a lonely lifetime? If you want me to I will.

rahulvallappura

ഇങ്ങേ നാട്ടിലെ ഒരു അസ്തമയം

rahulvallappura