ഒരു കൈയ്യിൽ മുറുകെ പിടിച്ച് സ്വന്തം പേടി മാറ്റുവാൻ ശ്രമിക്കുന്നതിനിടയിൽ ദൂരെ ഒരുവനോട് ഉച്ചത്തിൽ വിളിച്ച് പറഞ്ഞു പേടിക്കണ്ട ഞാൻ കൂടെ ഉണ്ടെന്ന്..
ആ പേടി ജീവിതം ആകുമ്പോൾ കാര്യങ്ങൾക്ക് അത്ര സുഖം പോരാതെ വരും.
പലതും പഠന വിഷയം ആക്കേണ്ടതാണ്, ഒറ്റക്ക് വീടിന്റെ ഉമ്മറപ്പടിയിൽ നിലാവ് കണ്ടിരിക്കുമ്പോൾ ആകാത്ത കാര്യങ്ങളും വിഷയം ആയിക്കോളും..
നിമിഷങ്ങൾക്കും ദിനങ്ങൾക്കും ഒക്കെ വല്ലാണ്ട് ദൈർഘ്യം കൂടിയത് പോലെ. മനസ്സിലെ തോന്നലുകളും ചിന്തകളും ഒക്കെ ഒന്ന് തുറന്ന് പറയാൻ പ്രകൃതിയിലേക്ക് ഇറങ്ങി ചെല്ലേണ്ടി വരും. പലപ്പോഴും ഒറ്റപ്പെട്ടവർക്ക് പ്രകൃതിയാണ് കൂട്ടാളി….