ജീവിതം ഒരു വാക്കിനും ചിന്തക്കും തീരുമാനത്തിനും അപ്പുറം ഉണ്ടെന്നത് വിശ്വാസം അല്ല അതൊരു സത്യമാണ് . പക്ഷെ ആ തീരുമാനം എന്റെ കൈകളിൽ ഉള്ളതല്ല എന്നതാണ് സത്യം . അത്തരം ഒരു തീരുമാനം എടുക്കാൻ കഴിയാത്തിടത്തോളം ഒന്നും തടുക്കാൻ കഴിയുകയുമില്ല ! ഒരിക്കൽ സമ്മാനമായി നേടിയവ അത്രയും അരികിൽ വെച്ച് എല്ലാം കഴിഞ്ഞ കാലത്തിലെ ഏതോ ഓർമ്മയെന്ന് കരുതി ജീവിതം ഇഷ്ടദേവന് മുമ്പിൽ സമർപ്പിക്കുന്നു ! ഒരു പക്ഷെ നിങ്ങൾക്ക് അല്ല നിങ്ങൾക്കേ തീരുമാനിക്കാൻ കഴിയുമായിരുന്നുള്ളൂ . നിരാശയിൽ സംഭവിച്ച് പോയതിന് മനസ്സുരുകിയിട്ട് കാര്യമുണ്ടാകില്ല ! എൻറെ ജീവിക്കുവാനുള്ള അവകാശത്തെ തന്നെയാണ് നീ വിലക്കെടുത്തത് !
സന്യാസജീവിതം നയിച്ചിട്ടില്ല എങ്കിലും ചിലപ്പോളൊക്കെ അവരുടെ ചിന്തകൾ കടം കൊള്ളുന്നു ! വിട പറയുന്നു. ഇത്രകാലം ജീവിക്കുവാൻ കഴിഞ്ഞത് പുണ്യമായി തന്നെ കാണുന്നു !